സംസ്ഥാനത്തിന്റെ ധനസ്ഥിതി നല്ല നിലയിലെത്താന്‍ മൂന്ന് വര്‍ഷം വേണ്ടിവരുമെന്ന് തോമസ് ഐസക്

By Web DeskFirst Published Jun 8, 2016, 9:42 AM IST
Highlights

ഇടത് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയത്തെ ധനസ്ഥിതി അനുസരിച്ച് 18,700ല്‍ പരം കോടിയായിരിക്കും സംസ്ഥാനത്തിന്റെ ധനകമ്മി. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. 18,000 കോടിയാണ് കടം വാങ്ങാന്‍ അനുമതി. റവന്യൂ കമ്മി തീര്‍ത്ത് മറ്റൊന്നിനും ചിലവാക്കാന്‍ പണമുണ്ടാവില്ല.

കേന്ദ്ര സഹായമില്ലായിരുന്നെങ്കില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനം എന്നേ നിലയ്ക്കുമായിരുന്നു. യുഡിഎഫ് സര്‍ക്കാറിന്റെ അവസാന മൂന്ന് വര്‍ഷത്തില്‍ നികുതി വരുമാനത്തില്‍ കനത്ത ഇടിവുണ്ടായി. സാങ്കേതികമായ പ്രശ്നങ്ങളും വ്യാപക അഴിമതിയുമാണ് ഇതിന് കാരണം. മെഡിക്കല്‍ കോളേജുകളടക്കം പല പദ്ധതിയുടെയും ചിലവുകള്‍ ഇനിയുള്ള വര്‍ഷം വരാനിരിക്കുന്നതേയുള്ളു. ബജറ്റ് അവതരണ ശേഷം ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി നികുതി വെട്ടിപ്പ് തടയും. ബജറ്റിന് പുറമേ എങ്ങനെ വിഭവസമാഹരണം നടത്താനാകുമെന്ന് പരിശോധിക്കും. ഇപ്പോള്‍ നടക്കുന്ന പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളെല്ലാം മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം റോഡുവികസനമടക്കമുള്ളവ കാര്യക്ഷമമാക്കും.

ഗള്‍ഫ് വരുമാനം ഇടിഞ്ഞാല്‍ കേരളത്തിലെ സാമ്പത്തിക സ്ഥിതി തകര്‍ച്ചയിലേക്ക് നീങ്ങും. ജനങ്ങള്‍ക്ക് അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കില്ല. ജനങ്ങള്‍ നല്‍കുന്ന നികുതി സര്‍ക്കാറിലേക്ക് എത്താത്തതാണ് പ്രശ്നം. ഗള്‍ഫ് പണം നാടിന്റെ വികസനത്തിനായി ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ അത് വലിയ സാധ്യതകള്‍ തുറക്കും.

പരിപാടിയുടെ പൂര്‍ണരൂരം ഇവിടെ കാണാം...

click me!