കോട്ടയത്ത് പെൺകുട്ടിയെ കൊന്ന് കുഴിച്ചിട്ടു; കൊലപാതകം പീഡനം എതിർത്തതിന്, പ്രതി പിടിയിൽ

Published : Jan 19, 2019, 05:11 PM ISTUpdated : Jan 19, 2019, 07:00 PM IST
കോട്ടയത്ത് പെൺകുട്ടിയെ കൊന്ന് കുഴിച്ചിട്ടു; കൊലപാതകം പീഡനം എതിർത്തതിന്, പ്രതി പിടിയിൽ

Synopsis

ലൈംഗികപീഡനം എതിർത്തതിന് പെൺകുട്ടിയെ കൊന്ന് കുഴിച്ചിട്ടു. അച്ഛന്റെ സുഹൃത്താണ് കൊലപാതകത്തിന് പിന്നിൽ. പ്രതി അജേഷ് പൊലീസ് കസ്റ്റഡിയിൽ. മൊബൈൽ പ്രണയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്.

കോട്ടയം: മണർകാട് അരീപ്പറമ്പിൽ പെൺകുട്ടിയെ കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചുമൂടി. മൂന്ന് ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥലത്തുതന്നെയുള്ള ഒരു സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാ സ്വദേശിയാണ് അജേഷ്.

ലൈംഗികപീഡനം എതിർത്തതിനാണ് പ്രതി പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തി പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാൾ കുട്ടിയ്ക്ക് സ്വന്തം മൊബൈൽ നമ്പർ കൈമാറിയിരുന്നു. മൊബൈൽ പ്രണയത്തിനൊടുവിലാണ് പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജോലി ചെയ്തിരുന്ന ഹോളോബ്രിക്സ് കമ്പനിയിലാണ് ഇയാൾ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടിയത്. 

സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇയാൾക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇപ്പോഴും സ്ഥലത്ത് തെളിവെടുപ്പ് തുടരുകയാണ്. ഇയാൾ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ പേരുണ്ടോ എന്ന കാര്യം പൊലീസിന് വ്യക്തമാകൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'രണ്ടുകോടി രൂപ വാങ്ങി, കരഞ്ഞ് കാലുപിടിച്ചിട്ടും തിരിച്ചു തന്നില്ല'; ആന്‍റോ ആന്‍റണിക്കെതിരെ നെടുമ്പറമ്പിൽ ഫിനാൻസ്
ശബരിമല സ്വർണക്കൊള്ള; എൻ വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു