ജമ്മുകാശ്മീരില്‍ നിന്ന് കാണാതായ 19 കാരി പഞ്ചാബില്‍

Published : Dec 19, 2017, 06:02 PM ISTUpdated : Oct 05, 2018, 12:17 AM IST
ജമ്മുകാശ്മീരില്‍ നിന്ന് കാണാതായ 19 കാരി പഞ്ചാബില്‍

Synopsis

ദില്ലി: ജമ്മുകാശ്മീരിലെ ദോഡ ജില്ലയില്‍ നിന്ന് കാണാതായ 19 കാരിയെ പഞ്ചാബില്‍ നിന്ന് കണ്ടെത്തി‍. ഡിസംബര്‍ ഏഴിനാണ് മകളെ കാണാതായെന്ന്  മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സ്കൂളിലേക്ക് പോയ കുട്ടിയെ കാണാതായെന്നായിരുന്നു പരാതി. ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകാമെന്നായിരുന്നു മാതാപിതാക്കളുടെ ധാരണ. 

പൊലീസ് അന്വേഷണത്തില്‍ കുട്ടിയെ ദില്ലിയിലേക്ക് കടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് ദില്ലിയിലെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം കടന്നു. പിന്നീട് പഞ്ചാബില്‍ കുട്ടിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പട്യാല ഗസ്റ്റ് ഹൗസ് പൊലീസ് റെയ്ഡ് ചെയ്യുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.  നിയമപരമായ നടപടികള്‍ക്ക് ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. ഇതുവരെ കേസുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വണ്ടാനം മെഡിക്കൽ കോളേജിലേക്ക് ഇനി പോകാൻ പേടിയാ'; വയറ്റിൽ കത്രിക ഉണ്ടെന്ന് അറിയാതെ വീട്ടമ്മ വേദന കടിച്ചമര്‍ത്തിയത് 5 വര്‍ഷം, ഉത്തരവാദി ആര്?
'നിങ്ങൾക്ക് മറുപടി നൽകാൻ ഒരേയൊരു ചിത്രം മതി': കേരള സ്റ്റോറി 2ന്‍റെ പിന്നിൽ പ്രവർത്തിച്ചവരോട് എ എ റഹീം