പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച് അപവാദപ്രചരണം; പരാതിക്കാരെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ചു

By Web DeskFirst Published Feb 6, 2018, 12:33 PM IST
Highlights

പത്തനംതിട്ട: നവമാധ്യമങ്ങളിലൂടെ അപാവാദ പ്രചരണം നടത്തിയവർക്ക് എതിരെ പൊലീസ് കേസ്സ് എടുക്കുന്നില്ലന്ന് പരാതി. പരാതിക്കാരെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അപമാനിച്ചു വെന്നും ആരോപണം. പെരുനാട് പൊലിസ്  സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം

പത്തനംതിട്ട സ്വദേശിനിയും ബിരുദ വിദ്യാർത്ഥിനുമായ പെൺകുട്ടിയുടെ ചിത്രം വിവാഹിതയായി  എന്ന് പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. കോളജിലെ ക്രിസ്തുമസ്സ് ആഘോഷത്തിന് എടുത്ത ഗ്രൂപ്പ് ഫോട്ടോയാണ് അപവാദ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. ഈ വിവരം കാണിച്ച് സൈബർസെല്ലിലും പത്തനംതിട്ട എസ്സ്പിക്കും പെൺകുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കി.

സൈബർസെല്ല് നടത്തിയ അന്വേഷണത്തില്‍ ചിത്രം പ്രചരിപ്പിക്കുന്ന ആളിനെ കണ്ടെത്തി എന്നാല്‍ പൊലീസ് കേസ്സ് എടുക്കിന്നില്ലന്നാണ് പരാതി. വാട്ട്സസ് ആപ്പ് വഴിയും ഫേസ്സ്ബുക്ക് വഴിയുമാണ് ചിത്രം പ്രചരിപ്പിക്കുന്നത്. പരാതി നല്‍കിയ പെണ്‍കുട്ടിയെയും രക്ഷിതാവിനെയും പെരുനാട് പൊലീസ് അപമാനിച്ചെന്നും ആരോപണമുണ്ട്. 

സംഭവത്തില്‍ പത്തനംതിട്ട എസ്സ പിക്ക് വീണ്ടും പരാതി നല്‍കി. പരാതി അന്വേഷിക്കാൻ ഡിവൈഎസ്സ്പിയെ ചുമതലപ്പെടുത്തിയെങ്കിലും  ഇതുവരെയായും അന്വേഷണം നടത്തിയിട്ടില്ലന്നും കുട്ടിയുടെ ബന്ധുക്കള്‍‍ക്ക് ആരോപിക്കുന്നു. .സംഭവത്തെ കുറിച്ച് അന്വേഷിക്കാതിരിക്കാൻ ചില രാഷ്ട്രിയ ഇടപെടലുകള്‍ നടക്കുന്നതായും അക്ഷേപം ഉണ്ട്.

click me!