പ്രളയദുരന്തത്തിലെ കുഞ്ഞുങ്ങൾക്ക് കാവലായി കയ്യക്ഷരങ്ങളും; നഷ്ടമായ നോട്ടുബുക്കുകൾ എഴുതിക്കൊടുക്കാം

By Web TeamFirst Published Aug 22, 2018, 3:43 PM IST
Highlights

ഒരു ബുക്കിൽ ഈ അധ്യയന വർഷം തുടങ്ങുമ്പോൾ മുതലുളള നോട്ട്സ് എഴുതിക്കൊടുത്താൽ ബാക്കി വരുന്ന പേജുകൾ വരുംദിവസങ്ങളിലും ആ കുട്ടികൾക്ക് പ്രയോജനപ്പെടുത്താം. ഒരു പ്രളയത്തിനും ഒഴുക്കി കളയാനാകാത്ത കരുതലും സ്നേഹവുമുണ്ട് കൂടെ എന്നൊരു സന്ദേശം കൂടി ഈ ക്യാംപെയ്ൻ നൽകുന്നുണ്ട്.

പ്രളയം തുടച്ചെടുത്ത പ്രദേശങ്ങളിൽ നോട്ടുബുക്കുകളും പുസ്തകങ്ങളും നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് പിന്തുണ നൽകി വാട്ട്സ് ആപ്പ് ക്യാംപെയ്ൻ. അഞ്ചു മുതൽ പത്ത് വരെയുള്ള നിരവധി കുട്ടികളുടെ നോട്ടുബുക്കുകളാണ് പ്രളയത്തിൽ ഇല്ലാതായത്. ആ നോട്ടുകളെല്ലാം എഴുതിക്കൊടുക്കുക എന്നതാണ് ഈ ക്യാംപെയിനിന്റെ ലക്ഷ്യം. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് ആവശ്യമായ ബുക്കുകളും പഠനോപകരണങ്ങളും വാങ്ങി നൽകാനും ഈ ക്യാംപെയിനിൽ അവസരമുണ്ട്. 

കേരള സിലബസ്  പ്രകാരം ഉള്ള മലയാളം മീഡിയം നോട്ട്സ് ആണ് കുട്ടികൾക്കായി എഴുതി നൽകേണ്ടത്. യുപി, ഹൈസ്കൂൾ നിലവാരത്തിലുള്ള ബുക്കുകളാണ് കൂടുതലും വേണ്ടത്. തൊട്ടയൽപക്കത്തുള്ള ഏറ്റവും നന്നായി നോട്ട്സ് എഴുതിയെടുക്കുന്ന കുട്ടികളുടെ നോട്ട്ബുക്കുകളാണ് ഇതിന് വേണ്ടി പ്രയോജനപ്പെടുത്തേണ്ടത്. ഒരു ബുക്കിൽ ഈ അധ്യയന വർഷം തുടങ്ങുമ്പോൾ മുതലുളള നോട്ട്സ് എഴുതിക്കൊടുത്താൽ ബാക്കി വരുന്ന പേജുകൾ വരുംദിവസങ്ങളിലും ആ കുട്ടികൾക്ക് പ്രയോജനപ്പെടുത്താം. ഒരു പ്രളയത്തിനും ഒഴുക്കി കളയാനാകാത്ത കരുതലും സ്നേഹവുമുണ്ട് കൂടെ എന്നൊരു സന്ദേശം കൂടി ഈ ക്യാംപെയ്ൻ നൽകുന്നുണ്ട്.

കുട്ടികളും മുതിർന്നവരും എല്ലാം ഈ ഉദ്യമത്തിൽ പങ്കാളികളായി എത്തുന്നുണ്ട്. എല്ലാ ജില്ലയിലെയും പ്രളയബാധിത പ്രദേശങ്ങളിലേക്ക് വോളണ്ടിയർമാർ ഈ നോട്ടുബുക്കുകൾ ശേഖരിച്ച് എത്തിച്ചു നൽകും. ആരും പറഞ്ഞിട്ടല്ല ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഒരു കൂട്ടം ചെറുപ്പക്കാർ ഒരേ സ്വരത്തിൽ പറയുന്നു. ടീം ഇൻക്യുബേഷൻ എന്നാണ് ഈ ക്യാംപെയിനിന്റെ പേര്. 

click me!