യു.എന്നിന്റെ യൂത്ത് വീഡിയോ മത്സരത്തില്‍ മലയാളിയുടെ വീഡിയോ അവസാന റൗണ്ടില്‍

Published : Sep 29, 2017, 06:55 PM ISTUpdated : Oct 05, 2018, 03:41 AM IST
യു.എന്നിന്റെ യൂത്ത് വീഡിയോ മത്സരത്തില്‍ മലയാളിയുടെ വീഡിയോ അവസാന റൗണ്ടില്‍

Synopsis

തിരുവനന്തപുരം:  യു.എന്നിന്റെ യൂത്ത് വീഡിയോ മത്സരത്തില്‍ മലയാളിയുടെ വീഡിയോ അവസാന റൗണ്ടില്‍. നെടുമങ്ങാട് സ്വദേശി ആദര്‍ശ് പ്രതാപ് തമിഴ്‌നാട് പിച്ചാവരം പശ്ചാത്തലമാക്കി ചിത്രീകരിച്ച വീഡിയോ ആണ് അപൂര്‍വ നേട്ടം കൈവരിച്ചത്.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തുന്ന ആഗോള യുവ വീഡിയോഗ്രഫി മത്സരത്തിലാണ് (United Nations Global Youth Video Competition 2017) വീഡോയ അവസാന റൗണ്ടില്‍ മത്സരത്തിനെത്തിയത്.

'Let mangroves recover' എന്ന തലക്കെട്ടില്‍ ഉള്ള വീഡിയോ സമുദ്രവും കാലാവസ്ഥ വ്യതിയാനവും എന്ന വിഭാഗത്തിലാണ് മത്സരിക്കുന്നത്. തമിഴ്‌നാട്ടിലെ പിച്ചാവരത്തെ കണ്ടല്‍ കാടുകള്‍ സുനാമിയെ എങ്ങനെ പ്രതിരോധിക്കുന്നു എന്ന വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

മത്സരയിനത്തില്‍ അവസാന റൗണ്ടിലെത്തിയ വീഡിയോ കാണാം

ഇന്ന് കണ്ടല്‍ കാടുകള്‍ നശിക്കുകയാണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. കണ്ടല്‍ കാടുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂടെയാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ കടന്നുപോകുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി തയ്യാറാക്കിയ വീഡിയോ ഈ മത്സരത്തില്‍ അവസാന റൗണ്ടില്‍ എത്തുന്നത്. നിരവധി രാജ്യങ്ങളില്‍ നിന്നായി എത്തിയ എന്‍ട്രികളില്‍ നിന്ന് 20 വീഡിയോകള്‍ തിരഞ്ഞെടുത്തിരിക്കുകയാണിപ്പോള്‍. ഇരുപത് വീഡിയോകളും തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായി ഓണ്‍ലൈന്‍ വോട്ടിങ് നടക്കുകയാണ്. യൂ ട്യൂബില്‍ കൂടുതല്‍ വ്യൂ ലഭിക്കുന്നത് വോട്ടായി പരിഗണിക്കും. മത്സരഫലത്തില്‍ ഇത്  നിര്‍ണ്ണായകമാകും. 

സപ്തംബര്‍ 15നാണ് ഓണ്‍ലൈന്‍ വ്യൂ കൗണ്ട് വോട്ടിങ് തുടങ്ങിയത്. മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളിയുടെ വീഡിയോ എന്ന നിലയില്‍ നല്ല പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം