മ്യാന്‍മറില്‍ സംഭവിക്കുന്നത് മനുഷ്യസ്നേഹികള്‍ ഭയക്കുന്ന കാര്യങ്ങളെന്ന് യു.എന്‍

By Web DeskFirst Published Sep 29, 2017, 6:37 PM IST
Highlights

ന്യൂയോര്‍ക്ക്: റോഹിംഗ്യന്‍ വംശജര്‍ മ്യാന്‍മറില്‍  അനുഭവിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യസ്നേഹികള്‍ ഭയക്കുന്ന കാര്യങ്ങളാണെന്ന് യു.എന്‍ ജനറല്‍ സെകട്രറി അന്‍റോണിയോ ഗുട്ടറെസ്. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്ലീംങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ഗുട്ടറെസ് അപലപിച്ചത്.  

മ്യാന്‍മറില്‍ സൈനികരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനകള്‍ നിര്‍ത്തണമെന്നും കലാപം നടക്കുന്ന സ്ഥലങ്ങളിലെ മനുഷ്യരോട്  മനുഷ്യത്വത്തോടെ പെരുമാറണമെന്നും ഗുട്ടറസ് മ്യാന്‍മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അക്രമങ്ങളെ തുടര്‍ന്ന് ബെംഗ്ലാദേശിലേക്ക് ഇതുവരെ 500,000 റോഹിംഗ്യകളാണ് പലായനം ചെയ്തത്.  

മനുഷ്യത്വ ധ്വംസനങ്ങള്‍ നേരിട്ടവരും ആയുധാക്രമണങ്ങളില്‍ പരിക്കേറ്റവരുമായ റോഹിംഗ്യകള്‍ക്ക് യു എന്‍ അഭയം നല്‍കിയിട്ടുണ്ട്.മ്യാന്‍മറിലെ രാഖെയ്ന്‍ സംസ്ഥാനത്ത് സമാധാനം ഇല്ലാതയെന്നും 25000 മുസ്ലീംങ്ങള്‍ക്ക് ഇവിടെ നിന്ന് കുടിയൊഴിയേണ്ടി വന്നെന്നും ഗുട്ടറെസ് ചൂണ്ടിക്കാട്ടി.  

click me!