അന്താരാഷ്ട്ര യോഗാ ദിനം: യോഗയ്ക്കൊപ്പം ഇത്തവണ ഖാദിയും

Published : Jun 19, 2016, 06:58 AM ISTUpdated : Oct 05, 2018, 03:38 AM IST
അന്താരാഷ്ട്ര യോഗാ ദിനം: യോഗയ്ക്കൊപ്പം ഇത്തവണ ഖാദിയും

Synopsis

ദില്ലി: ഇത്തവണത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗയെ ഖാദിയുമായി സമന്വയിപ്പിച്ച് ആയിരക്കണക്കിന് ഖാദി സംരഭങ്ങൾക്ക് കൈത്താങ്ങാകുകയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം. ഇത്തവണത്തെ യോഗാദിനത്തിൽ പ്രധാനമന്ത്രി മുതൽ സ്കൂൾ വിദ്യാർത്ഥികൾ വരെ ഖാദിയിൽ അണിനിരക്കും. സമൂഹ യോഗാഭ്യാസം സംഘടിപ്പിക്കുന്ന സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും മറ്റ് സ്ഥാപനങ്ങളോടും ഖാദി വസ്ത്രങ്ങൾ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. ഇതോടെ ഖാദി വിപണിയും  ഉണർന്നിരിക്കുകയാണ്.

സമൂഹ യോഗാഭ്യാസങ്ങളിൽ അണിനിരക്കുന്നവർക്കായി ഖാദി കിറ്റ് വിപണന കേന്ദ്രങ്ങളിൽ വിൽപ്പനക്ക് തയ്യാറായി കഴിഞ്ഞു.സർക്കാർ ,അർദ്ധ സർക്കാർ ,സ്വകാര്യ സ്ഥാപനങ്ങൾ ലക്ഷങ്ങളുടെ ഓർഡറുകളും വിപണന കേന്ദ്രങ്ങൾക്ക് നൽകി കഴിഞ്ഞു. ആൾ ഇന്ത്യാ റേഡിയോയിലെ മൻകിബാത്തിൽ പ്രധാനമന്ത്രി മുന്നോട്ട് വച്ച നിർദ്ദേശമാണ് ആയുഷ് മന്ത്രാലയവും, ചെറുകിട ഇടത്തര വ്യവസായ വകുപ്പും യാഥാർത്ഥ്യമാക്കുന്നത്.

കഴിഞ്ഞവര്‍ഷത്തെ യോഗാ ദിനത്തില്‍ ചൈനീസ് മാറ്റുകൾ ഉപയോഗിച്ചത് വിവാദമായതോടെയാണ് ഇത്തവണ യോഗാ മാറ്റും സ്വദേശിയാക്കിയത്. ഖാദിയിലും ചണത്തിലും നിർമ്മിച്ചെടുത്ത് മാറ്റുകളാണ് ഇത്തവണ ഉപയോഗിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് വസ്ത്രങ്ങൾ രൂപ കൽപന ചെയ്തത്.

ചർക്കയിൽ നെയ്തടുത്ത കുർത്തയും, പാന്‍റും, വെള്ളതൂവാലയും, ത്രിവർണ്ണ നിറത്തിലുള്ള മാലയും അടങ്ങുന്ന കിറ്റിന് 35 ശതമാനം ഇളവ് നൽകിയാണ് വിറ്റഴിക്കുന്നത്.മൊത്തം വിൽപനയുടെ 60 ശതമാനം തുക ചെറുകിട ഉൽപാദകർക്ക് നൽകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും നോട്ടീസയച്ച് കോടതി; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ നടപടി
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്