സ്ത്രീകളുടെ വീട്ടില്‍ മാത്രം കയറുന്ന 'ഞരമ്പ്' കള്ളന്‍

Published : Sep 09, 2018, 04:10 PM ISTUpdated : Sep 10, 2018, 02:24 AM IST
സ്ത്രീകളുടെ വീട്ടില്‍ മാത്രം കയറുന്ന 'ഞരമ്പ്' കള്ളന്‍

Synopsis

ഒരു അപ്പാര്‍ട്ട്മെന്‍റ് അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്, അപാര്‍ട്ട്മെന്‍റിലെ ഒരു നിലയിലും സിസിടിവി ക്യാമറകള്‍ ഇല്ല. അതുകൊണ്ടു തന്നെ ആര്‍ക്കും പുറത്ത് നിന്ന് അകത്തേക്ക് പ്രവേശിക്കാന്‍ എളുപ്പമാണ്. 

പനാജി: ഗോവ പൊലീസിനെ വലച്ച് സ്ത്രീകളുടെ വീട്ടില്‍ മാത്രം കയറുന്ന 'ഞരമ്പ്' കള്ളന്‍. സ്ത്രീകളുള്ള വീടുകളില്‍ നഗ്‌നനായി രാത്രി ആരുമറിയാതെ അതിക്രമിച്ച് കടന്ന് അവരുടെ ഉറക്കം ആസ്വദിക്കുകയും അവര്‍ക്കൊപ്പം കിടുന്നുറങ്ങുകയും പിന്നീട് മോഷണം നടത്തുക എന്നതാണ് ഇയാളുടെ രീതി. ഗോവയിലെ പനാജിയിലാണ് സംഭവങ്ങള്‍. ഇതിനകം സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വിവിധ ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്മെന്‍റുകളിലും ഈ കള്ളന്‍ കയറിയിട്ടുണ്ട്.

ഒരു അപ്പാര്‍ട്ട്മെന്‍റ് അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്, അപാര്‍ട്ട്മെന്‍റിലെ ഒരു നിലയിലും സിസിടിവി ക്യാമറകള്‍ ഇല്ല. അതുകൊണ്ടു തന്നെ ആര്‍ക്കും പുറത്ത് നിന്ന് അകത്തേക്ക് പ്രവേശിക്കാന്‍ എളുപ്പമാണ്. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അപാര്‍ട്ട്മെന്റിലെ താമസക്കാര്‍ ഭദ്രമായി അടച്ചിട്ടിരുന്ന ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുന്ന കാഴ്ചയാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത്. 

'ഹാളിലെയും അടുക്കളയിലെയും പൂട്ടിയിട്ട വാതിലുകള്‍ തുറന്ന് അകത്തു കയറാന്‍ സാമര്‍ഥ്യമുള്ളയാളാണ് ഇയാള്‍. കടന്നുകയറിയ എല്ലാ വീടുകളും സുരക്ഷിതമായി പൂട്ടിയിട്ടതായിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇയാളുടെ ശല്യം ഇവര്‍ അനുഭവിക്കുന്നു. സ്ത്രീകളുള്ള വീടുകളില്‍ മാത്രമാണ് ഈ വ്യക്തി അതിക്രമിച്ചു കയറി അവരുടെ ഉറക്കം ആസ്വദിക്കുന്നതെന്നതാണ് പ്രധാനപ്പെട്ട വസ്തുത. 

ഞങ്ങള്‍ കണ്ടയാള്‍ വളരെ മെലിഞ്ഞതും ശരാശരി ഉയരമുള്ളതുമായ ഒരു മനുഷ്യനാണ്. കറുത്ത നിറമുള്ള ശരീരത്തില്‍ എണ്ണ പുരട്ടിയിരുന്നു. അയാള്‍ അടിവസ്ത്രങ്ങള്‍ മാത്രമായിരുന്നു ധരിച്ചിരുന്നത്. കോംപ്ലക്സിലെ എ-ബ്ലോക്കിലാണ് അയാള്‍ അതിക്രമിച്ചു കയറിയത്'.  ഇവരുടെ പരാതിയില്‍ പറയുന്നു. 
ഇയാള്‍ കയറിയ അപാര്‍ട്ട്‌മെന്‍ുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്. 

അപാര്‍ട്ട്മെന്‍റ് നമ്പര്‍ 503 ല്‍ നിന്ന് 20,000 രൂപയും 403-ാം നമ്പര്‍ അപാര്‍ട്ട്മെന്‍റില്‍  നിന്നും 504-ാം നമ്പര്‍ അപാര്‍ട്ട്മെന്റില്‍ നിന്നും 7,000 രൂപ വീതവും നഷ്ടമായിട്ടുണ്ട്.' വിവിധ അപാര്‍ട്ട്മെന്റുകളില്‍ നിന്നായി 34000 രൂപ മോഷ്ടിച്ചതിനും സ്ത്രീകള്‍ ഉറങ്ങുമ്പോള്‍ ഒളിഞ്ഞുനോക്കിയതുമായി ബന്ധപ്പെടുത്തി തിരിച്ചറിയാത്ത വ്യക്തികളുടെ പേരില്‍ പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ