ദുബായില്‍ വന്‍സ്വര്‍ണ കവര്‍ച്ച; പ്രതികൾ പിടിയില്‍

By Web DeskFirst Published Apr 9, 2017, 7:55 PM IST
Highlights

ദുബായില്‍ രണ്ട് മില്യണ്‍ ദിര്‍ഹം വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികൾ പൊലീസ് പിടിയിലായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നൈഫിലെ ജ്വല്ലറിയില്‍ മോഷണം നടന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുബായ് നൈഫിലെ ഒരു ജ്വല്ലറിയില്‍മോഷണം നടന്നത്. പുലര്‍ച്ചെ അഞ്ചിന് മുഖംമൂടി ധരിച്ച സംഘമാണ് മോഷണം നടത്തിയത്. രണ്ട് മില്യണ്‍ദിര്‍ഹം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് ദുബായ് ഇന്‍റര്‍നാഷണല്‍സിറ്റിയിലെ ഒരു ഫ്ലാറ്റില്‍നിന്ന് മോഷണ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോംങ്കോഗില്‍നിന്നുള്ള ആറ് പേരെയാണ് പോലീസ് പിടികൂടിയത്. ഒരു സ്ത്രീയും സംഘത്തിലുണ്ട്.  ഇവരില്‍നിന്ന് തൊണ്ടി മുതല്‍കണ്ടെടുത്തു. ചില സ്വര്‍ണ്ണാഭരണങ്ങള്‍ഉരുക്കിയ നിലയിലായിരുന്നു. ആഭരണങ്ങള്‍ഇരുക്കി യു.എ.ഇയ്ക്ക് പുറത്തേക്ക് കടത്താനായിരുന്നു സംഘത്തിന്‍റെ പരിപാടിയെന്ന് പോലീസ് അധികൃതര്‍വ്യക്തമാക്കി.

പ്രൊഫഷണല്‍ സംഘമാണ് പിടിയിലായതെന്നും വെറും 31 സെക്കന്‍റുകള്‍കൊണ്ടാണ് ജ്വല്ലറിയില്‍നിന്ന് സംഘം രണ്ട് മില്യണ്‍ദിര്‍ഹത്തിന്‍റെ സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നതെന്നും പോലീസ് പറയുന്നു.  മുഖംമൂടി ധരിച്ച് സിസി ടിവി ക്യാമറകളില്‍മുഖം വരാത്ത രീതിയിലായിരുന്നു മോഷണം. ദിവസങ്ങളോളം ഈ സ്ഥലം നീരീക്ഷിച്ച ശേഷമാണ് സംഘം മോഷണത്തിന് എത്തിയത്.

click me!