ഷൊര്‍ണൂരില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Web Desk |  
Published : Jul 11, 2018, 04:25 PM ISTUpdated : Oct 04, 2018, 02:52 PM IST
ഷൊര്‍ണൂരില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Synopsis

പ്രധാന ട്രാക്ക് കഴിഞ്ഞാണ് ഗുഡ്സ് പാളം തെറ്റിയത് അന്വേഷിക്കുമെന്ന് റെയില്‍വേ അധികൃതര്‍  

തൃശൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രാവിലെയാണ് ആന്ധ്രയില്‍ നിന്നും നീലേശ്വരത്തേയ്ക്ക് അരി കയറ്റിപോകുകയായിരുന്ന ഗുഡ്സ് പാളം തെറ്റിയത്. ഷൊര്‍ണൂര്‍ ജങ്ഷനിലെ അഞ്ചാമത്തെ പ്ലാറ്റ്ഫോമിലൂടെ കടന്നു പോകുമ്പോഴാണ് സംഭവം. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യാത്രക്കാരെ ഒഴിപ്പിച്ചു സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. റെയില്‍വേ ആര്‍പിഎഫ് - സിഐ മനോജ് കുമാര്‍ യാഡ്‌വേയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. 

വണ്ടിയുടെ മറ്റ് ബോഗികള്‍ അടുത്ത പ്ലാറ്റുഫോമിലേക്ക് മാറ്റി. റെയില്‍വേ സ്റ്റേഷനിലെ പ്രധാന ട്രാക്ക് കഴിഞ്ഞാണ് ഗുഡ്സ് പാളം തെറ്റിയത്. അഞ്ചാം പ്ലാറ്റുഫോം താത്കാലികമായി ബ്ലോക്ക് ചെയ്താണ് അറ്റകുറ്റ പണികള്‍ നടത്തുന്നത്. ഉടനെത്തന്നെ പണികള്‍ തീര്‍ത്ത് ട്രാക്കുകള്‍ യാത്രായോഗ്യമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഴ തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാനാണ് നീക്കം. ഗുഡ്സ് പാളം തെറ്റാനുള്ള സാഹചര്യം അന്വേഷിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കല്യാണ മണ്ഡപത്തിൽ നിന്ന് ഒരു കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടമായി; മോഷ്ടിക്കപ്പെട്ടത് എൻആർഐ ഡോക്ടറുടെ സ്വർണം
നേറ്റോയിൽ വിള്ളൽ വീഴുമോ? ഇറാൻ യുദ്ധത്തിന് പിന്നാലെ സ്വന്തം സഖ്യ കക്ഷികൾക്കെതിരെ യുഎസ് നീക്കം