'ഈ ജയം തായ് കുട്ടികള്‍ക്ക്': പോഗ്ബയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കയ്യടി

Web Desk |  
Published : Jul 11, 2018, 04:14 PM ISTUpdated : Oct 04, 2018, 03:00 PM IST
'ഈ ജയം തായ് കുട്ടികള്‍ക്ക്': പോഗ്ബയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കയ്യടി

Synopsis

ഫ്രാന്‍സിന്‍റെ ജയം തായ് കുട്ടികള്‍ക്ക് സമര്‍പ്പിച്ച് പോഗ്ബ 

സെയ്ന്‍റ് പീറ്റേര്‍സ്ബര്‍ഗ്: ഫ്രാന്‍സിന്‍റെ ലോകകപ്പ് ഫൈനല്‍ പ്രവേശം തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപെട്ട ഫുട്ബോള്‍ ടീമിന് സമര്‍പ്പിച്ച് സൂപ്പര്‍താരം പോള്‍ പോഗ്ബ. സെമിയില്‍ ബെല്‍ജിയത്തെ ഫ്രാന്‍സ് പരാജയപ്പെടുത്തിയ അതേ ദിവസം തന്നെയാണ് 12 കുട്ടികളെയും പരിശീലകനെയും ഗുഹയില്‍ നിന്ന് രക്ഷപെടുത്തിയത്. ബെല്‍ജിയത്തിനെതിരായ എകപക്ഷീയമായ ഒരു ഗോളിന്‍റെ ജയം ഈ കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നതായി പോഗ്ബ ട്വീറ്റ് ചെയ്തു. 'വിജയം ഈ ദിവസത്തെ ഹീറോകള്‍ക്ക് സമര്‍പ്പിക്കുന്നു. നന്നായി പരിശ്രമിച്ചു, അതിശക്തരാണ് നിങ്ങള്‍'‍. ഫുട്ബോള്‍ ലോകത്തിന്‍റെ അഭിമാനമുയര്‍ത്തി പോഗ്ബ കുറിച്ചു. പോഗ്ബയുടെ ട്വീറ്റിന് നിറഞ്ഞ കയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നയതന്ത്ര ചർച്ചകൾ ഊർജിതം, വഴിത്തിരിവാകുമോ പുതിയ നീക്കങ്ങൾ? അമേരിക്കയുമായുള്ള ചർച്ചയ്ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ
കല്യാണ മണ്ഡപത്തിൽ നിന്ന് ഒരു കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടമായി; മോഷ്ടിക്കപ്പെട്ടത് എൻആർഐ ഡോക്ടറുടെ സ്വർണം