
മലപ്പുറം: തിരൂര്‍ തിരുന്നാവായ എടക്കുളത്ത് വീട്ടില്‍ കയറി ഗുണ്ടാഅക്രമണം. വീടിന് മുന്‍വശത്ത് നിര്‍ത്തിയിട്ട ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ തകര്‍ത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്.
തിരുന്നാവായ എടക്കുളത്തെ കാളിയാടന്‍ അബ്ദുള്‍ അസീസ് വീടിന് നേരെയായിരുന്നു അക്രമം . മേഖലയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അബ്ദുള്‍ അസീസ് ഇന്‍ജാസ് ഡവലപ്മെന്‍റ് സൊസൈറ്റിയുടെ ചെയര്‍മാനാണ്. ഈ സൊസൈറ്റിയുടെ ആംബുലന്‍സും മറ്റൊരു കാറുമാണ് തല്ലി തകര്‍ത്തിരിക്കുന്നത്.
വീടിന്‍റെ ജനല്‍ചില്ലുകളും അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്. നാലുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നും വാളുപയോഗിച്ചാണ് വാഹനങ്ങള്‍ തകര്‍ത്തതെന്നും അബ്ദുള്‍ അസീസ് പറയുന്നു.തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം തിരൂര്‍ നഗരത്തിലും വീടുകയറി ഗുണ്ടാ അക്രമണം ഉണ്ടായിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam