
തൃശ്ശൂര്‍: പൊലീസിനെ ആക്രമിച്ച് ഗുണ്ടാസംഘം തൃശൂർ നല്ലെങ്കരയിൽ ലഹരി പാർട്ടിയ്ക്കിടെയാണ് ഗുണ്ടകൾ പൊലീസിനെ ആക്രമിച്ചത്. മൂന്നു പൊലീസ് ജീപ്പുകൾ തല്ലി തകർത്തു കൊലക്കേസ് പ്രതി ബ്രഹ്മജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമം നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു ഗ്രേഡ് എസ്.ഐ: ജയൻ, സീനിയർ സി.പി.ഒ : അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്
നല്ലെങ്കരയിൽ സഹോദരങ്ങളായ അൽത്താഫും അഹദുമാണ് ബെർത്ത്ഡെ പാർട്ടി നടത്തിയത് സുഹൃത്തുക്കളായ ബ്രഹ്മജിത്തും എബിനും അഷ്ലിനും ഷാർബലും ആയിരുന്നു ബെർത്ത് ഡെ പാർട്ടിക്ക് വന്നവർ ബ്രഹ്മജിത്ത് കൊലപാതകം ഉൾപ്പെടെ എട്ടു കേസുകളിൽ പ്രതിയാണ്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അക്രമം .ലഹരി പാർട്ടി നടക്കുന്നതിനിടെ ഇരു സംഘങ്ങളും തമ്മിൽ ചേരിതിരിഞ്ഞ് അടിയായി വീടിനു മുന്നിലേക്ക് സംഘർഷം എത്തിയതോടെ അഹദിന്റെ ഉമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്
ആദ്യ വണ്ടിയിലെത്തിയ പോലീസ് സംഘത്തെ മറഞ്ഞിരുന്ന ഗുണ്ടകൾ ആക്രമിച്ചു പിന്നിടെത്തിയ രണ്ടു പൊലീസ് വണ്ടിക്ക് നേരെ ആക്രമണം ഉണ്ടായി കൂടുതൽ പോലീസ് സംഘമെത്തിയാണ് ബ്രഹ്മദത്ത് ഉൾപ്പെടെയുള്ള ആറ് പ്രതികളെ അറസ്റ്റ് ചെയ്തത് ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam