ഫാർമസിസ്റ്റ് ജോലി നിർത്തി മയക്കുമരുന്ന് കച്ചവടം തുടങ്ങി; 213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി അറസ്റ്റിൽ

Published : Jun 28, 2025, 08:09 AM IST
Kottayam drug arrest

Synopsis

ജോലി ഉപേക്ഷിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു

കോട്ടയത്ത് 213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റിനെ അറസ്റ്റ് ചെയ്തു. നട്ടാശ്ശേരി മിനു മാത്യു എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി നേരത്തെ ജോലി നോക്കിയിരുന്ന ഇയാൾ പിന്നീട് ജോലി ഉപേക്ഷിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു.

കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബൈജുമോൻ, ഹരിഹരൻപോറ്റി, പ്രിവന്റീവ് ഓഫീസർമാരായ ആരോമൽ മോഹൻ, പ്രവീൺ ശിവാനന്ദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ കുമാർ കെ, ശ്യാം ശശിധരൻ, അമൽ ഷാ, മാഹീൻകുട്ടി, അജു ജോസഫ്, പ്രദീപ്, ജോസഫ് കെ.ജി, അരുൺ ലാൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിബിൻ ജോയി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ എറണാകുളത്ത് 11 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്‌തു. വാഴക്കാല പാലച്ചുവട് സ്വദേശിയായ അബ്ദുൽ റാസിഖ്, വാഴക്കാല കരിമക്കാട് സ്വദേശിയായ അരുൺ ദിനേശൻ എന്നിവരെയാണ് പിടികൂടിയത്. കാക്കനാട് ഇൻഫോപാർക്ക്, വാഴക്കാല പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങളുടെ പ്രധാനപ്പെട്ട കണ്ണികളാണ് ഇവർ.

എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുധീർ ടി.എന്നിന്റെ നിർദ്ദേശാനുസരണം എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 15 ഗ്രാമോളം കഞ്ചാവും പ്രതികളിൽ നിന്നും പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ ടി.എൻ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഷ്കർ സാബു, ജിബിനാസ് വി.എം, അമൽദേവ് സി.ജി, വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ചു ആനന്ദൻ എന്നിവരുമുണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം