വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published : Oct 25, 2017, 09:04 AM ISTUpdated : Oct 05, 2018, 01:29 AM IST
വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്

Synopsis

കൊല്ലം: കൊല്ലത്ത് അധ്യാപകരുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്ന് പത്താംക്ലാസുകാരി സ്കൂളിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്. സംഭവത്തിന് മുൻപ് സ്കൂളിലെ സിന്ധു ടീച്ചര്‍ ഗൗരിയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ പത്ത് എയുടെ മുന്നില്‍ കൂടി നില്‍ക്കുന്നു. സിന്ധുടീച്ചര്‍ വരുന്നത് കണ്ട് കുട്ടികള്‍ ക്ലാസിനകത്തേക്ക് കയറി. ഗൗരിയെ മാത്രം ക്ലാസില്‍ നിന്നും വിളിച്ചിറക്കി സിന്ധു ടീച്ചര്‍ പുറത്തേക്ക്..

സഹോദരിയെ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തിയതിനെത്തുടര്‍ന്ന് ഇടയ്ക്കിടെ ഗൗരി ആ ക്ലാസിലേക്ക് പോകുമായിരുന്നു..ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക താക്കീത് ചെയ്ത ശേഷം പ്രിൻസിപ്പളിനടുത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണിത്.പിന്നീട് 25 മിനിട്ട്കള്‍ക്ക് ശേഷം താൻ പഠിക്കുന്ന ഹൈസ്കൂള്‍ ബ്ലോക്കില്‍ നിന്നും സമീപത്തെ എല്‍പി ബ്ലോക്കിലേക്ക് ഗൗരി നടക്കുന്നതിന്‍റെ ദൃശ്യങ്ങളും കാണാം.

എല്‍പി ബ്ലോക്കിന് മൂന്നാം നിലയിലേക്ക് പെണ്‍കുട്ടി കയറുന്നതിന്‍റെ ദൃശ്യങ്ങള്‍. ഒടുവില്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീഴുന്നതും കാണാം. പെട്ടെന്ന് തന്നെ സ്കൂളിലെ ജീവനക്കാര്‍ കുട്ടിയെയും എടുത്ത് ആശുപത്രിയിലേക്ക് പോകുന്നതും കാണാം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെ കാണാൻ തിരുവല്ലയിൽ ഒഴുകിയെത്തി പ്രവർത്തകർ | Narendra Modi | Thiruvalla
ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയിലും നിരാശ; ശരണ്യയെ കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്, ചെങ്കുത്തായ പ്രദേശം വെല്ലുവിളി