താത്കാലിക വിസി നിയമനം, മുഖ്യമന്ത്രിയുടെ കത്ത് ഗവർണർ അംഗീകരിക്കില്ല, സർക്കാർ ഗവർണ‍ർ പോര് കടുക്കുന്നു

Published : Aug 02, 2025, 07:11 AM IST
governor- cm

Synopsis

നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർക്ക് മുഖ്യമന്ത്രി അയച്ച കത്ത് അംഗീകരിക്കില്ല

തിരുവനന്തപുരം: താത്കാലിക വിസി നിയമനത്തിൽ സർക്കാർ ഗവർണ‍ർ പോര് കടുക്കും. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർക്ക് മുഖ്യമന്ത്രി അയച്ച കത്ത് അംഗീകരിക്കില്ലെന്നും സുപ്രീംകോടതി വിധി അനുസരിച്ചാണ് വിജ്ഞാപനമെന്നുമാണ് രാജ്ഭവന്റെ നിലപാട്.

ഗവർണറുടെ നടപടി നിയമപരമല്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല നിയമപ്രകാരം അല്ല വിസി നിയമനം നടത്തിയത്. സുപ്രീം കോടതി വിധി വന്ന ശേഷവും അതിന്‍റെ അന്തസത്തക്കെതിരായ നടപടിയാണ് ഗവർണ്ണറിൽ നിന്ന് ഉണ്ടായത്. നിയമന നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണ്, ചാൻസിലർ സർക്കാരുമായി യോജിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി വിധിയെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാൽ, ഡിജിറ്റൽ, കെടിയു താൽകാലിക വിസി നിയമനം റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ കത്ത് ഗവർണർ അംഗീകരിക്കില്ല. സുപ്രീംകോടതി വിധി അനുസരിച്ചാണ് വിജ്ഞാപനമെന്നും ഡോ.സിസ തോമസിനും, ഡോ ശിവപ്രസാദിനും പുനർനിയമനം നൽകുന്നത് കോടതിവിധി അനുസരിച്ചാണെന്നുമാണ് രാജ്ഭവൻ അറിയിച്ചത്.

വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് ഈമാസം 13 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കാനായിരിക്കും സർക്കാർ ശ്രമിക്കുക. ഇതിനിടെ കേരള യൂണിവേഴ്സിറ്റിയിൽ ജീവനക്കാരെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് വിസി പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം സിൻഡിക്കേറ്റ് മുറിയിൽ അതിക്രമിച്ച് കയറിയെന്ന് കാണിച്ച് ജീവനക്കാർക്കെതിരെയും സെക്യൂരിറ്റി ജീവനക്കാർ പരാതി നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ, മകരവിളക്കിന് ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്
പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ആക്രമണമെന്ന് റഷ്യ: ഡ്രോൺ ആക്രമണം നടത്താൻ ശ്രമമുണ്ടായി; വെളിപ്പെടുത്തി റഷ്യൻ വിദേശകാര്യമന്ത്രി