വ്യാജവാര്‍ത്താ പ്രചരണം: സമൂഹമാധ്യമങ്ങളുടെ ഇന്ത്യന്‍ മേധാവികള്‍ക്കെതിരെ നടപടിയെന്ന് കേന്ദ്രം

Published : Aug 30, 2018, 01:09 PM ISTUpdated : Sep 10, 2018, 01:11 AM IST
വ്യാജവാര്‍ത്താ പ്രചരണം: സമൂഹമാധ്യമങ്ങളുടെ ഇന്ത്യന്‍ മേധാവികള്‍ക്കെതിരെ നടപടിയെന്ന് കേന്ദ്രം

Synopsis

സാമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി കേന്ദ്രം.  വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തട‍ഞ്ഞില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളുടെ ഇന്ത്യന്‍ തലവന്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 

ദില്ലി: സാമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി കേന്ദ്രം.  വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തട‍ഞ്ഞില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളുടെ ഇന്ത്യന്‍ തലവന്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 

വാട്സാപ്പ്, ഫേസ്ബുക്ക് പോലുളള സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശങ്ങള്‍‌ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം നടപടിക്കൊരുങ്ങുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനായി അതാത് മേധിവകള്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുളള ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. 

ആഭ്യന്തര സെക്രട്ടറി അടങ്ങുന്ന സംഘം വിഷയത്തെ കുറിച്ച് പഠിച്ച് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമ തീരുമാനമെടുക്കും എന്നും ആഭ്യന്തര മാന്ത്രാലയം അറിയിച്ചു. ഇതേക്കുറിച്ച് എല്ലാ സമൂഹ മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. പരാതികള്‍ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

സോഷ്യല്‍ മീഡിയ വഴി അഴുക്ക് പ്രചരിപ്പികരുതെന്ന് ബി.ജെ.പി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ആളുകള്‍ തെറ്റായ കാര്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്, ഇത് സമൂഹത്തിനുണ്ടാക്കുന്ന ആപത്ത് അവര്‍ തിരിച്ചറിയുന്നില്ല എന്നും മോദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡോർ മലിനജല ദുരന്തം: നടപടിയുമായി മധ്യപ്രദേശ് സർക്കാർ; അധികൃതർ കുംഭകർണനെ പോലെ ഉറങ്ങുകയാണെന്ന് രാഹുൽ ​ഗാന്ധി
ശബരിമല സ്വർണക്കൊള്ള കേസ്: ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ