
തിരുവനന്തപുരം: സംസ്ഥാന പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിന് പ്രത്യേക ഏജന്‍സി. പുനർനിർമ്മാണത്തിന്റെ ഉപദേശകസമിതിയുടെ ആദ്യ യോഗത്തിലാണ് നിർദ്ദേശം. കരട് രേഖ സമർപ്പിച്ചത് ഇന്നലെ ചേർന്ന യോഗത്തിൽ രാജ്യാന്തര തലത്തിലെ സമാന ഏജന്‍സികളുടെയും മാതൃകയിലാകും ഏജൻസി രൂപീകരിക്കുക. പ്രത്യേക ഉദ്ദേശ്യ ഏജന്‍സി രൂപീകരിച്ചാല്‍ പ്രവർത്തനം വേഗത്തിൽ തീർക്കാനാകുമെന്നാണ് വിലയിരുത്തല്‍.
ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച സമയത്തും ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും സാധ്യമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന് വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു. ഇതുവരെയുള്ള രീതിയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയാല്‍ അത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ മനസിലാക്കുന്നത്.
പ്രളയ ബാധിതരായവര്‍ക്ക് അടിയന്തിര സഹായം പോലും കൃത്യമായി എത്തിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും ആരോപണമുയരുന്ന സാഹചര്യത്തിലാണ് പുനര്‍നിര്‍മാണത്തിന് പ്രത്യേക ഏജന്‍സി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam