
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലെ സമഗ്ര ഭേദഗതിയായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. 2008ന് മുന്‍പ് നികത്തിയ വയലുകള്‍ ന്യായവിലയുടെ നാലിലൊന്ന് നല്‍കിയാല്‍ ക്രമപ്പെടുത്താമെന്ന യു.ഡി.എഫിന്റെ വിവാദ ഭേദഗതി പിന്‍വിക്കുന്നതിന് പുറമെ നിയമം കൂടുതല്‍ കര്‍ശമാക്കാനുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചയായിരുന്നു. നിലം നികത്തലിനെതിരെ നടപടിയെടുക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് പുറമെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ കൂടി ചുമതലപ്പെടുത്താനായിരുന്നു പ്രധാന നിര്‍ദ്ദേശം. പരമാവധി നികത്താവുന്ന ഭൂമി നഗരത്തില്‍ അഞ്ചു സെന്റും ഗ്രാമത്തില്‍ പത്ത് സെന്റുമായി നിജപ്പെടുത്താനും പുതുക്കിയ ഡാറ്റാ ബാങ്കിന്റെ അടിസ്ഥാനച്ചില്‍ മാത്രം നികത്തലിന് സാധുത നല്‍കാനും ധാരണയുണ്ടായി. നികത്തിയ ഭൂമി ക്രമപ്പെടുത്തുന്ന് ഒരു സര്‍വെ നമ്പറില്‍ ഒന്നുമാത്രമെന്ന് അതടക്കമുള്ള നിബന്ധനകളില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് തല്‍കാലം വിവാദ ഭേദഗതി മാത്രം റദ്ദാക്കിയാല്‍ മതിയെന്ന തീരുമാനത്തില്‍ സര്‍ക്കാരെത്തിയത്
റവന്യു-കൃഷി-നിയമ വകുപ്പുകള്‍ വിശദമായ ചര്‍ച്ചചെയ്ത ഭേദഗതി വ്യവസ്ഥകള്‍ പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ചര്‍ച്ചയായിരുന്നു. നിബന്ധനകള്‍ കര്‍ശനമാക്കിയാല്‍ നിയമക്കുരുക്കടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഷ്‌ട്രീയ എതിര്‍പ്പ്. പുതിയ നിര്‍ദ്ദേശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യ്ത് ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam