ബിഷപ്പിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുന്നെന്ന് മുസ്ലീം ലീഗ്

Published : Sep 10, 2018, 03:45 PM ISTUpdated : Sep 19, 2018, 09:22 AM IST
ബിഷപ്പിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുന്നെന്ന് മുസ്ലീം ലീഗ്

Synopsis

കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെതിരെ നടപടിയുണ്ടാകാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.അന്വേഷണ ഉദ്യോഗസ്ഥരെ സർക്കാർ വഴി തെറ്റിക്കുകയാന്നെന്നും കെ.പി.എ മജീദിന്‍റെ ആരോപണം.

തിരുവനന്തപുരം:ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ സർക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്.നടപടിയുണ്ടാകില്ലെന്ന് ഉറപ്പ് കിട്ടിയതിനാലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാത്തതെന്നും മജീദ് പറഞ്ഞു‌. അന്വേഷണ ഉദ്യോഗസ്ഥരെ സർക്കാർ വഴി തെറ്റിക്കുകയാന്നെന്നും കെ.പി.എ മജീദ് ആരോപിച്ചു.

അതേസമയം പി.കെ ശശി എംഎല്‍എയ്ക്കും ജലന്ധര്‍ ബിഷപ്പിനുമെതിരായ പീഡനപരാതികളില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എം ബേബി നിലപാട് വ്യക്തമാക്കിയിരുന്നു. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകര്‍ എറണാകുളത്ത് സത്യാഗ്രഹം ആരംഭിച്ചു. പൊലീസ് ഇക്കാര്യത്തില്‍ നിയമപരമായി നടപടി ഉടന്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുതായും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് ഉറപ്പുണ്ടെന്നുമാണ് എം.എ ബേബി പറഞ്ഞത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം
പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്