
കോഴിക്കോട് : പി കെ ഫിറോസിനെ കുടുക്കാൻ സർക്കാർ ശ്രമിക്കുന്നു
എന്ന ആരോപണവുമായി യൂത്ത് ലീഗ് , സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം രംഗത്ത്. ഫിറോസിന്റെ കയ്യിലുള്ള ചില നിര്‍ണ്ണായക വിവരങ്ങൾ സര്‍ക്കാരിനെ ഭയപ്പെടുത്തുന്നതാണ്. കൂടുതൽ അഴിമതികൾ പുറത്ത് വരുമെന്ന അവസ്ഥയിലാണ് ഫിറോസ് ന് എതിരായ നീക്കം
സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നതെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം.
ജലീൽ ന് എതിരായ തെളിവുകൾ ഫിറോസിന് കിട്ടിയത് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് തന്നെയാണെന്നും യൂത്ത് ലീഗ് വെളിപ്പെടുച്ചുന്നു. പികെ ഫിറോസിനെതിരായ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് തീരുമാനമെന്നും യൂത്ത് ലീഗ് , സംസ്ഥാന വൈസ് പ്രസിഡന്റ് , നജീബ് കാന്തപുരം പറഞ്ഞു
ഇൻഫർമേഷൻ കേരള മിഷനിൽ അനധികൃത നിയമനം നടന്നുവെന്ന് തെളിയിക്കാൻ വ്യാജ രേഖയുണ്ടാക്കിയെന്ന പരാതിയിലാണ് പികെ ഫിറോസിനെതിരെ അന്വേഷണം നടക്കുന്നത്. യാഥാർത്ഥ കത്ത് മാറ്റാൻ എസി മൊയ്ദീന്റെ ഓഫീസിൽ നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം. സൈമൺ ബ്രിട്ടോയുടെ മരണത്തിലെ ദുരൂഹത , അഭിമന്യു വിന്റെ കൊലപാതകത്തിന് പിന്നിലെ വസ്തുതകൾ എന്നിവ സംബന്ധിച്ച നിര്‍ണായത വിവരങ്ങൾ യൂത്ത് ലീഗിന് കിട്ടിയിട്ടുണ്ട് , ഇതെല്ലാം സർക്കാർ ഭയപ്പെടുകയാണെന്നും നജീബ് കാന്തപുരം പറയുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam