
കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിലപാടറിയിച്ചു. ഹിന്ദുക്കളല്ലാത്തവരെ വിലക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്.
ശബരിമലയിൽ എത്തുന്ന ഭക്തർ വാവര് പള്ളിയിൽ പ്രാര്‍ത്ഥിച്ചാണ് വരുന്നതെന്നും ക്രിസ്തുമതത്തിൽ ജനിച്ച യേശുദാസ് പാടിയ ഹരിവരാസനം കേട്ടാണ് അയ്യപ്പൻ ഉറങ്ങുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചു. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു മതത്തിന്‍റെ വാദം മാത്രം കേട്ട് തീരുമാനം എടുക്കരുതെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീം-ക്രിസ്ത്യൻ മത വിശ്വാസികളെയും കേസിൽ കക്ഷി ചേർക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഉടമസ്ഥാവകാശം ആർക്കെന്നതിൽ ഇപ്പോഴും പല വാദങ്ങളുണ്ട്. ക്ഷേത്രം മലയരയന്മാരുടേതാണെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു. മറ്റ് ചിലർ അവകാശപ്പെടുന്നത് ഇത് ബുദ്ധക്ഷേത്രമാണെന്നാണ്. ക്ഷേത്ര ചരിത്രത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലാത്തതിനാൽ അഹിന്ദുക്കളെ വിലക്കുന്ന തരത്തിലുള്ള തീരുമാനമെടുക്കരുതെന്നും സർക്കാർ ആവശ്യപ്പെടുന്നു.
Read More:
ശബരിമല പ്രശ്നത്തിൽ സർക്കാർ സമവായത്തിന്; സർവകക്ഷിയോഗം വിളിയ്ക്കും
ശബരിമലയിൽ വിശ്വാസികളായ യുവതികളുടെ മൗലികാവകാശം സംരക്ഷിയ്ക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam