
തിരുവനന്തപുരം ലോ അക്കാദമിയില്‍ ഇന്റേണല്‍ അസ്സ്‌മെന്റിന്റെ പേരിലുള്ള പീഡനം അവസാനിപ്പിക്കണമെന്നും പ്രിന്‍സിപ്പാള്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രശനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത് വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നും സ്വശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ പരിശോധന നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പ്രശനം പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രശ്‌നം സര്‍വ്വകലാശാല സിണ്ടിക്കേറ്റ് യോഗത്തിലും ബഹളത്തിനിടയാക്കി. ലോ അക്കാദമിയിലെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് സിന്‍ഡിക്കേറ്റ് യോഗത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കങ്ങഴളുടെ തുടക്കം.
അജണ്ടയില്ലാത്ത വിഷയമാതിനാല്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും അഫിലേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം ചര്‍ച്ചയാകാമെന്നുമായിരുന്നു വൈസ് ചാന്‍സലറുടെ നിലപാട്. യുഡിഎഫ് പ്രതിനിധികളുടെ ബഹളം തുടര്‍ന്നതോടെ വിഷയം ചര്‍ച്ചയ്‌ക്കെടുത്തു. തുടര്‍ന്ന് പ്രശ്‌നം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എട്ടംഗം ഉപസമിതി നിശ്ചയിച്ചു. ഈമാസം 23, 24 തീയതികളില്‍ സംഘം കോളേജില്‍ തെളിവെടുപ്പ് നടത്തും. സമിതി റിപ്പോര്‍ട്ട് 31 ന് മുമ്പ് സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam