ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടർ സ്ഥാനം ഒഴിയുന്നു

Published : Jul 08, 2017, 05:55 PM ISTUpdated : Oct 05, 2018, 02:26 AM IST
ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടർ സ്ഥാനം ഒഴിയുന്നു

Synopsis

തിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടർ സ്ഥാനം ഒഴിയുന്നു. വിജിലൻസിന് നാഥനില്ലേയെന്ന ഹൈക്കോടതി പരാമർശം കൂടിവന്ന സാഹചര്യത്തിലാണ് ബെഹ്‍റയെ പൂർണചുമതലയുള്ള ഡയറക്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ തിരിച്ചെത്തിയ നിർമ്മൽ ചന്ദ്ര അസ്താനയെയാണ് വിജിലൻസിലേക്ക് സർക്കാർ പരിഗണിക്കുന്നത്.

ക്രമസമാധാനവും വിജിലൻസും ഇപ്പോള്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ കൈവശമാണ്. ഡി.ജി.പി റാങ്കിലുള്ള നിരവധി ഉദ്യോഗസ്ഥർ സംസ്ഥാനത്തുള്ളപ്പോള്‍ രണ്ടും ഒരാള്‍ കൈയാളുന്നതിനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥരിൽ തന്നെ എതിർ‍പ്പുണ്ടായിരുന്നു. ഇതിനിടെയാണ് വിജിലൻസിന് നാഥനില്ലേയെന്ന ഹൈക്കോടതി പരമാർശനം വരുന്നത്. രണ്ട് തസ്തികയും കൂടി കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടും ബെഹ്റ സർക്കാറിനെ അറിയിച്ചു. ഇതേ തുർന്ന് വിജിലൻസിന് പുതിയ ഡയറക്ടറെ നിയമിക്കാൻ തീരുമാനിച്ചത്. ഋഷിരാജ് സിംഗ്,നിർമ്മൽ ചന്ദ്ര അസ്താന, എ.ഹേമചന്ദ്രൻ, രാജേഷ് ധവാൻ  എന്നിവരെയാണ് സർക്കാർ പരിഗണിച്ചത്. 

ഇതില്‍ എൻ.സി.അസ്താനെയെ വിജിലൻസ് ഡയറക്ടറാക്കാനാണ് ധാരണയായിട്ടുള്ളത്. പക്ഷെ വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ കാറണം സംസ്ഥാനത്തെ പ്രധാന ചുമതചലവഹിക്കേണ്ട സ്ഥാനങ്ങളിൽ പൂർണമായി ശ്രദ്ധിക്കാനാവില്ലെന്നും ദില്ലയിൽ തുടരാനാണ് താൽപര്യമെന്നും  അസ്താന സർക്കാർ വ‍ൃത്തങ്ങളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. മോഡൈസസൈന്‍ ഡി.ജി.പിയുടെ ചുമതല വഹിക്കുന്ന അസ്താന ദില്ലയിലെ കേരള ഹൗസിലെ ഓഫീസിലാണ് ഇപ്പോള്‍ തുടരുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണാൻ അ്സ്താനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലയിൽ തുടരാൻ താൽപര്യം പ്രകടപ്പിച്ചാൽ മറ്റാരെയെങ്കിലും സർക്കാർ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൂത്ത ബ്രഡും റസ്കുമടക്കം കൂട്ടത്തോടെ വാങ്ങിക്കൂട്ടിയപ്പോൾ ഈ ചതി പ്രതീക്ഷിച്ചില്ല, ഉണ്ടാക്കി വിറ്റത് കട്ലറ്റ്, ഷെറിൻ ഫുഡ് പൂട്ടിച്ചു
വോട്ട് വിഹിതത്തിൽ അട്ടിമറി; തദ്ദേശപ്പോരിൻ്റെ യഥാർത്ഥ ചിത്രം; എൽഡിഎഫ് യുഡിഎഫിനേക്കാൾ 11 ലക്ഷം വോട്ടിന് പിന്നിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ