ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കില്ലെന്ന് സർക്കാർ

Published : Aug 31, 2018, 03:17 PM ISTUpdated : Sep 10, 2018, 03:14 AM IST
ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കില്ലെന്ന് സർക്കാർ

Synopsis

പ്രളയ ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങൾക്ക് മാത്രമേ 80 സി അനുസരിച്ചുള്ള ആദായനികുതി ഇളവ് ലഭിക്കൂ

കൊച്ചി: പ്രളയ ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങൾക്ക് മാത്രമേ 80 സി അനുസരിച്ചുള്ള ആദായനികുതി ഇളവ് ലഭിക്കൂ. ഈ സാങ്കേതിക പ്രശ്നം ഉള്ളതിനാൽ  പ്രളയത്തിനായി പ്രത്യേക അക്കൗണ്ട് സൂക്ഷിക്കാനാവില്ല.

പ്രത്യേക അക്കൗണ്ട് രൂപീകരിക്കുന്നത് അനാവശ്യ കാലതാമസവും ഉണ്ടാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പ്രളയത്തിനായി ലഭിക്കുന്ന തുക പ്രത്യേകമായാണ് രേഖപ്പെടുത്തുന്നത്. അതിനാൽ ഇത് വകമാറ്റി ചെലവഴിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ഇപ്പോള്‍ 1000 കോടി കവിഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാൽപ്പാറയിൽ വൻ അപകടം, മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 8 അധ്യാപകർക്ക് ജീവൻ നഷ്ടം, 7 പേരും സ്ത്രീകൾ; 5 പേർക്ക് ഗുരുതര പരിക്ക്
മൊബൈൽ ഷോറൂമിൽ വൻ കവർച്ച, തെളിവ് നശിപ്പിക്കാൻ അതിബുദ്ധി! ഒടുവിൽ പൊലീസ് നീക്കത്തിന് മുന്നിൽ മുട്ടുമടക്കി മോഷ്ടാവ്