പ്രതിഷേധത്തിനിടെ പുതിയ മദ്യശാല ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

Web Desk |  
Published : Jun 02, 2017, 05:26 PM ISTUpdated : Oct 04, 2018, 07:37 PM IST
പ്രതിഷേധത്തിനിടെ പുതിയ മദ്യശാല ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

Synopsis

തിരുവനന്തപുരം: മദ്യശാലകള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളഞ്ഞു കൊണ്ടുള്ള ഓര്‍ഡിന്‍സ്   പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ ഒപ്പിട്ടു. സര്‍ക്കാരിന്റേത് വഞ്ചനാപരമായ നടപടിയെന്ന് വിമര്‍ശിച്ച  മതമേലധ്യക്ഷന്‍മാര്‍ ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ട് പ്രതിഷേധമറിയിച്ചു. വ്യാഴാഴ്ച നിയമസഭയ്ക്ക് മുന്നില്‍ ബിഷപ്പുമാരും മദ്യവിരുദ്ധപ്രവര്‍ത്തകരും നിരാഹാരമിരിക്കും.

ഓര്‍ഡിന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് മതലമേലധ്യക്ഷന്‍മാരും മദ്യവിരുദ്ധ പ്രവര്‍ത്തകരും ഗവര്‍ണറെ കാണാനെത്തും മുമ്പ് ഓര്‍ഡിന്‍സ് പുറത്തിറങ്ങി. സര്‍ക്കാരും മദ്യലോബിയും ഒരുമിച്ചെന്ന പ്രതീതിയുണ്ടാകുന്നുവെന്ന് ഗവര്‍ണറെ കണ്ടിറങ്ങിയ ബിഷപ്പുമാര്‍ തുറന്നടിച്ചു. ജനങ്ങളുടെ അധികാരം എടുത്തു കളഞ്ഞ സര്‍ക്കാര്‍ ഏകാധിപത്യ രീതിയിലേയ്ക്ക് മാറുന്നു. സര്‍ക്കാരിന്റെ സമ്മര്‍ദം കാരണമാണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ക്ക് ഒപ്പു വയ്‌ക്കേണ്ടി വന്നത്.

പിന്നാലെ ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ കണ്ടു. മദ്യവര്‍ജനമെന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുന്നുവെന്ന് പരാതിപ്പെട്ടു. ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധമറിയിച്ചു. അതേസമയം സര്‍ക്കാര്‍ നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. താഴെ തട്ടിലെ ക്രമക്കേട് ഒഴിവാക്കാനാണ് ഓര്‍ഡിനന്‍സെന്ന് മുഖ്യമന്ത്രി വിശദീകരിച്ചെന്നാണ് വിവരം.

അതേസമയം മദ്യനയം രൂപീകരിക്കുമ്പോള്‍ മദ്യവിരുദ്ധ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓര്‍ഡിന്‍സ് അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മതനേതാക്കളടക്കമുള്ളവരുമായി ചെന്നിത്തല വിഷയം ചര്‍ച്ച ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തിന്റെ പ്രതീക്ഷയുമായി പറന്ന മലയാളി വിദ്യാർത്ഥി, നൊമ്പരമായി മിലി, മൃതദേഹം ഖസാക്കിസ്ഥാനിൽ നിന്നും നാട്ടിലെത്തിക്കുന്നതിൽ തടസം
എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണം; വിചിത്ര നിർദേശവുമായി എംആർ അജിത്കുമാർ