ജല്ലിക്കട്ട്: ജനകീയപ്രക്ഷോഭത്തിന് ഒടുവില്‍ ജയം

Published : Jan 21, 2017, 12:27 PM ISTUpdated : Oct 05, 2018, 01:27 AM IST
ജല്ലിക്കട്ട്: ജനകീയപ്രക്ഷോഭത്തിന് ഒടുവില്‍ ജയം

Synopsis

നാളെ മധുരയിലെ അളങ്കനല്ലൂരില്‍ നടക്കുന്ന ജല്ലിക്കട്ട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഉദ്ഘാടനം ചെയ്യും. ജല്ലിക്കട്ടിന് അനുമതി ലഭിച്ചതറിഞ്ഞ് ചെന്നൈ മറീനാബീച്ചിലും മധുരയിലും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്.

ജല്ലിക്കട്ട് ഒരു നിമിത്തമായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഏകാധിപത്യത്തിനും ഭരണസ്തംഭനത്തിനും കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും മറുപടിയായി തമിഴ്‌നാട്ടിലെമ്പാടും ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭത്തിന്റെ ആദ്യവിജയമാണിത്. കേന്ദ്ര വനം, പരിസ്ഥിതിമന്ത്രാലയവും നിയമ, ആഭ്യന്തര മന്ത്രാലയങ്ങളും അംഗീകരിച്ച കരട് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഉച്ചയ്ക്ക് സംസ്ഥാനസര്‍ക്കാരിന് കൈമാറിയിരുന്നു. 

തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ കരട് ജല്ലിക്കട്ട് ഓര്‍ഡിനന്‍സില്‍ വൈകിട്ട് അഞ്ച് മണിയോടെ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഒപ്പുവെച്ചു. നിയമതടസ്സങ്ങള്‍ ഒഴിവാക്കാന്‍ സുപ്രീംകോടതിയുടെ പ്രവര്‍ത്തനസമയം അവസാനിച്ചശേഷം മാത്രമാണ് സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച തുടങ്ങുന്ന തമിഴ്‌നാട് നിയമസഭാസമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ജല്ലിക്കട്ട് ഓര്‍ഡിനന്‍സ് ബില്ലായി അവതരിപ്പിച്ച് അംഗീകാരം നല്‍കും. 

നാളെ ജല്ലിക്കട്ട് നടക്കാനിരിയ്ക്കുന്ന മധുരയിലെ അളങ്കനല്ലൂരിലേയ്ക്ക് നാലരയോടെ തന്നെ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം തിരിച്ചിരുന്നു. അളങ്കനല്ലൂരിന് പുറമേ, പലമേട്, വിലങ്കുടി എന്നീ ഇടങ്ങളിലും നാളെ ജല്ലിക്കട്ട് നടക്കും. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും അതാത് ജില്ലകളില്‍ ജല്ലിക്കട്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 

മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഓര്‍ഡിനന്‍സിലുണ്ട്. മൃഗക്ഷേമബോര്‍ഡിന്റെയും സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കര്‍ശനനിരീക്ഷണത്തില്‍ പൊലീസ് സന്നാഹത്തോടെയാകും ജല്ലിക്കട്ട് പരിപാടികള്‍ നടക്കുക. ഓര്‍ഡിനന്‍സിന് അനുമതി ലഭിച്ചതറിഞ്ഞ് വലിയ ആഹ്ലാദപ്രകടനങ്ങളാണ് ചെന്നൈ മറീനാബീച്ചിലും മധുരയിലെ അളങ്കനല്ലൂരിലും മറ്റ് സമരവേദികളിലും നടക്കുന്നത്. എന്നാല്‍ ജല്ലിക്കട്ടിനെ ഒഴിവാക്കി കേന്ദ്രനിയമത്തില്‍ സ്ഥിരം ഭേദഗതി കൊണ്ടുവരാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സമരക്കാരും വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി