രാജ്ഭവനിലെ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം

Published : Jul 17, 2016, 12:15 PM ISTUpdated : Oct 05, 2018, 01:13 AM IST
രാജ്ഭവനിലെ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം

Synopsis

നമ്പര്‍ പ്ലേറ്റില്ലാതെയും അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചും  രാജ് ഭവനിലെ വാഹനങ്ങള്‍ യാത്രചെയ്യുന്നുവെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി ഗവര്‍ണറുടെ സെക്രട്ടറിക്ക് കത്തുനല്‍കിയത്. വാഹനങ്ങള്‍ക്ക് ഉടന്‍ നമ്പര്‍ പ്ലേറ്റ് വയക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേന്ദ്ര വാഹന ചട്ടം രാജ് ഭവനിലെ വാഹനങ്ങള്‍ ലംഘിക്കുന്നുവെന്നായിരുന്നു ഗതാഗതവകുപ്പിന്റെ പരാതി. പ്രസിഡന്റ്, ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് മോട്ടോര്‍ വാഹന നിയമം പറയുന്നത്.  നമ്പര്‍ പ്ലേറ്റിനു പകരം ദേശീയ ചിഹ്നമാണ് ഇവരുടെ വാഹനങ്ങളില്‍ ഉപോയോഗിക്കുന്നത്. എന്നാല്‍ രാജ് ഭവനിലെ ഓഫീസിലെ മിക്കവാഹനങ്ങളും നമ്പര്‍ പ്ലേറ്റില്ലാതെ രാജ് ഭവന്‍ എന്ന ബോര്‍ഡു മാത്രം വെച്ചാണ് സ‍ഞ്ചരിക്കുന്നത്. ഇത് നിയമ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് ടോമിന്‍ ജെ.തച്ചങ്കരി ഗവണറുടെ സെക്രട്ടറിക്ക് കത്തു നല്‍കിയത്. 

അയല്‍ സംസ്ഥാനങ്ങളിലെ രാജ് ഭവന്‍ വാഹനങ്ങള്‍ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. കേരളത്തില്‍ മാത്രമാണ് വ്യത്യമായ രീതി തുടരുന്നത്. അതിനാല്‍ രാജ് ഭവനെന്ന ബോ‍ഡ് വയ്‌ക്കുന്നതിനോടൊപ്പം നമ്പര്‍ പ്ലേറ്റും വെയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഗവര്‍ണറുടേത് ഒഴികെ ബീക്കണ്‍ ലൈറ്റുകളുടെ ചില വാഹനങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ ഇതും മാറ്റണമെന്ന് കത്തില്‍ ആവശ്യപ്പെട്ടുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ രാജ് ഭവന്റെ വാഹനങ്ങള്‍ക്ക് പ്രത്യേക ഇളവ് നല്‍കിയിട്ടില്ല. രാജ് ഭവന് പ്രത്യേകം ഇളവ് നല്‍കിയിട്ടുണ്ടെങ്കില്‍ ഇക്കാര്യം അറിയിക്കണമെന്നും കത്തില്‍  ഗതാഗത കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊട്ടിയിരുന്നെങ്കിൽ ജീവൻ അപകടത്തിലായേനെ, മേപ്പാടിയിൽ 2 വയസുകാരൻ വിഴുങ്ങിയത് 5 ബാറ്ററികൾ, ജീവൻ രക്ഷിച്ച് ഡോക്ടർമാർ
നറുക്കെടുപ്പിൽ പേര് വന്നയാളെ വരണാധികാരിയാക്കിയില്ല, നടപടിക്രമങ്ങൾ ചട്ടവിരുദ്ധം; കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫലം റദ്ധാക്കി