ഭാരത് മാതയെ കുറിച്ച് ഒരിക്കലും ചിന്തിക്കാത്തവർ പോലും ഇപ്പോൾ ജയ് വിളിക്കുന്നു, ഭാരതാംബ ചിത്രം ചർച്ചയാക്കേണ്ട വിഷയമല്ല: ഗവര്‍ണര്‍

Published : Jun 08, 2025, 07:21 PM ISTUpdated : Jun 08, 2025, 08:27 PM IST
governor kerala

Synopsis

അമ്മയെ നമ്മൾ ചർച്ചാവിഷയം ആക്കുമോ ,ഭാരത മാതാവ് എല്ലാത്തിനും മുകളിലാണ്

cതിരുവനന്തപുരം:രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ വിവാദം തള്ളി ഗവർണ്ണർ. ഭാരതമാതാവ് എല്ലാറ്റിലും മുകളിലാണെന്നും ചർച്ചവേണ്ടെന്നും രാജേന്ദ്ര ആർലേക്കർ പറഞ്ഞു.അമ്മയെ നമ്മൾ ചർച്ചാവിഷയം ആക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ഭാരത മാതാവ് എല്ലാത്തിനും മുകളിലാണ്.രാജ്ഭവനിലെ സെൻട്രൽ ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന സന്ദേശം കൂടിയാണ് വിവാദവും ചർച്ചയും വേണ്ടെന്ന ഗവർണ്ണറുടെ പ്രതികരണം നൽകുന്നത്. സിപിഐയുടെ പ്രതിഷേധത്തെ കുത്തിയാണ് ഭാരത് മാതാവിനെ ഇതുവരെ ഓർക്കാത്തവർ ഇപ്പോൾ ജയ് വിളിക്കുന്നുവെന്ന ഗവര്‍ണറുടെ പരിഹാസം.

ഭാരതാംബ വിവാദത്തിൽ ഗവർണ്ണറോടുള്ള സമീപനത്തിൽ സിപിഎമ്മിനും സിപിഐക്കുമിടയിലെ ഭിന്നത കൂടുതൽ ശക്തമായി. ദേശീയ പതാക ഉയർത്തി ഭാരത് മാതാ കി ജയ് വിളിച്ച് ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കൾ വൃക്ഷത്തൈ നട്ടതിലാണ് സിപിഎമ്മിന് അതൃപ്തി.

PREV
Read more Articles on
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക