കന്നി അയ്യപ്പനായി ഗവര്‍ണര്‍ ശബരിമലയിലേക്ക്

Published : Nov 25, 2018, 09:26 AM ISTUpdated : Nov 25, 2018, 09:38 AM IST
കന്നി അയ്യപ്പനായി ഗവര്‍ണര്‍ ശബരിമലയിലേക്ക്

Synopsis

ശബരിമലയിലെ യുവതി പ്രവേശനത്തിന്‍റെ പേരില്‍ കേരളത്തില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഗവര്‍ണര്‍ പി. സദാശിവം കന്നി അയ്യപ്പനായി ശബരിമലയിലേക്ക്.

 

തിരുവനന്തപുരം: യുവതി പ്രവേശനത്തിന്‍റെ പേരില്‍ കേരളത്തില്‍ സംഘര്‍ഷം തുടരുന്നതിനിടെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കന്നി അയ്യപ്പനായി ശബരിമലയിലേക്ക്. ഡിസംബറിലായിരിക്കും ഗവര്‍ണര്‍ മലകയറുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അനുഗമിക്കും. താന്‍ ഡിസംബറില്‍ ശബരിമലക്ക് പോകാന്‍ ആഗ്രഹിക്കുന്നെന്നും കൂടെ വരുമോ എന്നും കടകംപള്ളിയോട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ചോദിക്കുകയായിരുന്നു.

ഒപ്പം വരാമെന്ന് മന്ത്രി മറുപടിയും നല്‍കി. സന്നിധാനത്ത് പൊലീസ് രാജാണെന്നും ഭക്തര്‍ ഭയന്ന് അവടേക്ക് പോകുന്നില്ലെന്നും പ്രതിപകഷവും ബിജെപിയും ആക്ഷേപിക്കുമ്പോഴാണ് ഗവര്‍ണറുടെ മലകയറ്റം.  

മുഖ്യമന്ത്രി പിണറായി വിജയനുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കുടിവെള്ളം, ശൗചാലയം, വിശ്രമമുറികള്‍ എന്നിവ കുറവാണെന്ന പരാതിയില്‍ സ്വീകരിച്ച നടപടികള്‍  കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കൂടുതല്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം