
ഇന്ന് ഗര്‍ണറുടെ നയപ്രഖ്യാപനം. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയതു പോലെ ഇത്തവണ ഉണ്ടാകില്ലെന്ന് പ്രതിപക്ഷം. തിങ്കളാഴ്ച അന്തരിച്ച മുന്‍ സ്പീക്കര്‍ ടി എസ് ജോണിന് അന്തിമോപചാരം അര്‍പ്പിച്ച് സഭ പിരിയും. 28 മുതല്‍ 30 വരെ നന്ദി പ്രമേയ ചര്‍ച്ച. ജൂലൈ ഒന്നുമുതല്‍ ഏഴുവരെ ഇടവേള. നയപ്രഖ്യാപനം, ബജറ്റ് , സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവള പത്രം, വോട്ട് ഓണ്‍ അക്കൗണ്ട്, നന്ദി പ്രമേയ ചര്‍ച്ച, ബജറ്റ് ചര്‍ച്ച എന്നിവക്കെല്ലാം കൂടി ആകെ കിട്ടുന്നത് 11 ദിവസം. ഇതിനിടയില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ തിരഞ്ഞെടുപ്പും നടത്തേണ്ടി വരും.
അതേസമയം പതിന്നാലാം നിയമസഭയുടെ ഒന്നാം സമ്മേളനം പുനരാരംഭിക്കുമ്പോള്‍ കനത്ത ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനും പ്രതിരോധിക്കാനും പ്രതിപക്ഷത്തിന് ആയുധമുണ്ട്. ജിഷ കൊലക്കേസ് കരയ്ക്കടിപ്പിക്കാനാകാതെ വലയുന്ന പൊലീസ് നടപടിയാണ് അതില്‍ പ്രധാനം. ദളിത് സഹോദരിമാരുടെ അറസ്റ്റും തുടര്‍ന്നുള്ള ആത്മഹത്യ ശ്രമവും സഭാതലം ഇളക്കിമറിക്കും. പ്രത്യേകിച്ചും സിപിഐഎം എംഎല്‍എ എഎന്‍ ഷംസീറും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ പിപി ദിവ്യയും ആത്മഹത്യ പ്രേരണക്കേസില്‍ പ്രതികളായതും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുകയാണ്. ഈ വിഷയങ്ങള്‍ സഭക്കകത്തും പുറത്തും യുഡിഎഫും ബിജെപിയും ആളിക്കത്തിക്കുമെന്നുറപ്പ്. കാലിയായ ഖജനാവെന്ന് ഭരണ പക്ഷം ആവര്‍ത്തിക്കുമ്പോള്‍ പക്ഷേ കേരളം കാത്തിരിക്കുന്നത് സാമ്പത്തിക വിദഗ്ധനായ ഡോ ടിഎം തോമസ് ഐസക്കിന്റെ ബജറ്റ് കാത്തുവയ്ക്കുന്ന ധനകാര്യ വൈദഗ്ധ്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam