പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണര്‍; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ നവകേരളവും ഹര്‍ത്താലും

By Web TeamFirst Published Jan 26, 2019, 9:36 AM IST
Highlights

കേരളത്തിന്‍റെ പുനർനിർമ്മാണത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് പറഞ്ഞ ഗവര്‍ണര്‍ പുനർനിർമ്മാണത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണര്‍ പി സദാശിവം. പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് ഗുണം ചെയ്തു. സ്കിൽ ഇന്ത്യ, ആയുഷ്മാൻ ഭാരത് പദ്ധതികൾ നേട്ടമുണ്ടാക്കി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകൾ മികച്ചതെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു. 

കേരളത്തിന്‍റെ പുനർനിർമ്മാണത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് പറഞ്ഞ ഗവര്‍ണര്‍ പുനർനിർമ്മാണത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പുനർനിർമ്മാണത്തെ കുറിച്ചുള്ള അനാവശ്യ വിവാദങ്ങൾ പാടില്ല. അക്രമ സമരങ്ങളും ഹർത്താലുകളും എങ്ങനെ ഒഴിവാക്കാമെന്ന് നാം സ്വയം ചോദിക്കണമെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.  

ഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്ന ഈ വര്‍ഷം  നമ്മുടെ രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കായുള്ള സംഭാവനകള്‍ തുടരണമെന്നും ഗാന്ധിയുടെ മൂല്യങ്ങളും ആശയങ്ങളും പിന്തുടര്‍ന്ന് സമൂഹത്തിന്‍റെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

click me!