മുക്കാൽ കോടി ചിലവിൽ ആഡംബര വാഹനങ്ങൾ; രണ്ടെണ്ണം മുഖ്യമന്ത്രിയുടെ ദില്ലിയിലെ സുരക്ഷക്കായി

Web Desk |  
Published : Jun 12, 2018, 12:51 PM ISTUpdated : Oct 02, 2018, 06:33 AM IST
മുക്കാൽ കോടി ചിലവിൽ ആഡംബര വാഹനങ്ങൾ; രണ്ടെണ്ണം മുഖ്യമന്ത്രിയുടെ ദില്ലിയിലെ സുരക്ഷക്കായി

Synopsis

ഇതിൽ രണ്ട് വാഹനങ്ങൾ മുഖ്യ മന്ത്രിക്ക് ദില്ലിയിൽ സുരക്ഷയൊരുക്കാന്‍ വേണ്ടിയുള്ളതാണ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിഐപി സുരക്ഷയ്ക്കായി ആഡംബരവാഹനങ്ങള്‍ വാങ്ങുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയായി മുക്കാൽ കോടി രൂപയ്ക്ക് വാഹനങ്ങള്‍ വാങ്ങാനാണ് ധനവകുപ്പ് പണം നീക്കിവച്ചത്. അതേ സമയം പൊലീസിനെ സംബന്ധിക്കുന്ന മിക്ക ചോദ്യങ്ങള്‍ക്കും ആഭ്യന്തരവകുപ്പ് സഭയിൽ മറുപടി നൽകിയില്ല.

ധനവകുപ്പിന്റെ ഉപധനാഭ്യർത്ഥയിലാണ് ആഡംബര വാഹനങ്ങള്‍ വാങ്ങാൻ 75 ലക്ഷത്തി 75 ആയിരം രൂപ നീക്കി വച്ചത്. ആറ് ടയോട്ട ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ വാങ്ങുന്നതിൽ രണ്ടണ്ണം മുഖ്യമന്ത്രി ദില്ലിയിലെത്തുമ്പോഴുള്ള സുരക്ഷയ്ക്കുവേണ്ടിയാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആംഡബര വാഹനങ്ങള്‍ വാങ്ങുന്നത് നിയന്ത്രിച്ച് ഉത്തരവിറക്കിയ ധനവകുപ്പ് തന്നെയാണ് വിഐപി സുരക്ഷക്ക് വേണ്ടി ഈ തീരുമാനമെടുത്തത്. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതസന്ധിയിലാണെന്ന സിഎജി റിപ്പോർട്ട് പുറത്ത് വന്നതും കഴിഞ്ഞ ദിവസമാണ്. സംസ്ഥാനത്തെ കസ്റ്റഡി മ‍ർദ്ദന പരാതികള്‍, സിബിഐക്ക് വിട്ട രാഷ്ട്രീയ കൊലപാതക കേസുകള്‍, ഗവർണര്‍ എത്ര പ്രാവശ്യം മുഖ്യമന്ത്രിയോട് വിശദീകരണം തേടി, എത്ര പ്രാവശ്യം വിളിച്ചു വരുത്തി, കുട്ടികള്‍ക്കെതിരായ ലൈഗിംക അതിക്രമ കേസുകളുടെ എണ്ണം എന്നിങ്ങനെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സഭയിൽ മറുപടിയില്ല. 

ഇവയ്ക്കെല്ലാം വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. സോഷ്യൽ മീഡിയ വഴിയുള്ള ഹർത്താലിൽ അറസ്റ്റിവായവർക്ക് തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിന് ശേഷമാണ് റൂറൽ ടൈഗർ ഫോഴ്സ് തുടങ്ങിയതെന്നും, സർക്കാർ അനുമതിയോടെയല്ല ഫോഴ്സ് തുടങ്ങിയതെന്നും വി ഡി സതീശനെ മുഖ്യമന്ത്രി അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ