
ജിദ്ദ: സൗദിയില്‍ സര്‍ക്കാര്‍ ആശുപത്രികളെ പ്രത്യേക കമ്പനിക്കു കീഴില്‍കൊണ്ടു വരുന്നു.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇരുപതോ, മുപ്പതോ ശാഖകള്‍രൃ രൂപീകരിച്ചാണ് എല്ലാ ആശുപത്രികളേയും ഡിസ്‌പന്‍സറികളേയും കമ്പനിയുടെ കീഴില്‍ കൊണ്ടു വരുക. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളും ഡിസ്‌പന്‍സറികളും ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍നിന്നും മാറ്റി പ്രത്യേക കമ്പനിക്കു കീഴില്‍കൊണ്ടു വരാനാണ് ആലോചന.
സൗദിയുടെ വിവിധ ഭാഗങ്ങളിലായി 276 ആശുപത്രികളും 2300ഡിസ്‌പന്‍സറികളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത്രയം വരുന്ന ആരോഗ്യ സ്ഥാപനങ്ങളെ പ്രത്യേക കമ്പനി രൂപീകരിച്ചു അതിന്റെ കീഴില്‍കൊണ്ടുവരാനാണ് മന്ത്രാലയം നീക്കം നടത്തുന്നത്. വിവിധ ഭാഗങ്ങളിലായി ഇരുപതോ, മുപ്പതോ ശാഖകള്‍ രൂപീകരിച്ചാണ് രാജ്യത്തെ എല്ലാ ആശുപത്രികളേയും ഡിസ്‌പന്‍സറികളേയും കമ്പനിയുടെ കീഴില്‍ കൊണ്ടു വരുക.
ഈ കമ്പനികളുടെ മേല്‍നോട്ടം വഹിക്കുകയായിരുക്കും പ്രധാനമായും ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല. രാജ്യത്തെ ആരോഗ്യ സേവനരംഗം സ്വകാര്യ വത്കരിക്കുന്നതിനും നിലവാരം ഉയര്‍ത്തുന്നതിനും സമഗ്ര സാമ്പത്തിക പരിഷ്ക്കരണ പദ്ധതിയായ സൗദി വിഷന്‍ 2030 ല്‍പ്രഖ്യാപനമുണ്ടായിരുന്നു. നിലവില്‍ രാജ്യത്തെ വൈദ്യതി, ജല വിതരണം തുടങ്ങിയ സേവനങ്ങളെല്ലാം പ്രത്യേക കമ്പനികള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളെ കമ്പനിക്കു കീഴില്‍കൊണ്ടു വരുന്നത് ആരോഗ്യ സേവന രംഗത്തെ നിലവാരം ഉയര്‍ത്തുമെന്നും മന്ത്രാലയത്തിന്റെ അനാവശ്യ ചിലവ് ഒഴിവാക്കാന്‍ കഴിയുമെന്നുമാണ് വിദ്ധക്ത അഭിപ്രായം. മാത്രമല്ല രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനും ഗുണകരമായ മത്സരത്തിനും ഇത് വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam