സാലറി ചലഞ്ച്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'നോ' പറയാന്‍ ഇന്നുകൂടി സമയം

Published : Sep 22, 2018, 07:19 AM IST
സാലറി ചലഞ്ച്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'നോ' പറയാന്‍ ഇന്നുകൂടി സമയം

Synopsis

'ഒരു മാസത്തെ ശന്പളം ഒരായുസോളം അഭിമാനം' എന്ന ആഹ്വാനവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും വിയോജിപ്പുളളവര്‍ വിസമ്മതപത്രം നല്‍കണമെന്നും കാണിച്ച് ഇക്കഴിഞ്ഞ ഒന്പതിനായിരുന്നു ധന വകുപ്പ് ഉത്തരവിറക്കിയത്. 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചിനോട് നോ പറയാനുളള സമയം ഇന്നവസാനിക്കും. വിസമ്മതക്കത്ത് നല്‍കിയവരെ പിന്തിരിപ്പിക്കാന്‍ ഭരണാനുകൂല സംഘടനകളും പരമാവധി പേരെ നോ പറയിക്കാന്‍ പ്രതിപക്ഷ സംഘടനകളും തീവ്ര ശ്രമമാണ് നടത്തുന്നത്. അതേസമയം, ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതു സംബന്ധിച്ച് ധനമന്ത്രി പെന്‍ഷന്‍ സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും.

'ഒരു മാസത്തെ ശന്പളം ഒരായുസോളം അഭിമാനം' എന്ന ആഹ്വാനവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും വിയോജിപ്പുളളവര്‍ വിസമ്മതപത്രം നല്‍കണമെന്നും കാണിച്ച് ഇക്കഴിഞ്ഞ ഒന്പതിനായിരുന്നു ധന വകുപ്പ് ഉത്തരവിറക്കിയത്. ഒരു മാസം ശന്പളത്തിനായി ചെലവിടുന്ന 2300 കോടിയോളം രൂപ ഇതുവഴി സമാഹരിക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയെങ്കിലും നിര്‍ബന്ധിത പിരിവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയതോടെ പലരും ചലഞ്ചിനോട് നോ പറഞ്ഞു. 

സെക്രട്ടേറിയറ്റിലെ 4700 ജീവനക്കാരില്‍ 236 പേര്‍ ഇതുവരെ വിസമ്മത പത്രം നല്‍കി. ധനവകുപ്പില്‍ നിന്ന് മാത്രം 70 പേരാണ് നോ പറഞ്ഞത്. നല്‍കിയ വിസമ്മതക്കത്ത് മേലധികാരികള്‍ പൂഴ്ത്തുന്നുവെന്ന പരാതിയുമുണ്ട്. സാലറി ചലഞ്ചിന് നിര്‍ബന്ധിത സ്വഭാവമില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയെങ്കിലും ഭരണ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ തമ്മിലുളള ചേരിപ്പോര് കുറഞ്ഞിട്ടില്ല. 

ഒരു മാസത്തെ ശന്പളം ഘടുക്കളായി നല്‍കുന്നതിനു പുറമെ ലീഫ് സറണ്ടര്‍, പിഎഫ് ലോണ്‍ , ശന്പള വര്‍ദ്ധന കുടിശിക എന്നിവ വഴിയും സാലറി ചലഞ്ചിന്‍റെ ഭാഗമാകാന്‍ അവസരമുണ്ട്. എന്നാല്‍ ഇതിനനുസരിച്ച് ശന്പള ബില്ലുകളില്‍ മാറ്റം വരുത്തേണ്ടതിനാല്‍ ഡ്രോയിംഗ് ഓഫീസര്‍മാരുടെ ജോലിയും ഇരട്ടിയായിട്ടുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയോധികയെ ഊൺമേശയിൽ കെട്ടിയിട്ട് മോഷണം; വീട്ടമ്മ അറസ്റ്റിൽ, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ കുഴങ്ങി പൊലീസ്
122 വീടുകളുടെ വാര്‍പ്പ് കഴിഞ്ഞു; 326 വീടുകളുടെ അടിത്തറയായി, വയനാട്ടിൽ ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു