
തിരുവനന്തപുരം: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് കര്‍ശന നിലപാടുമായി സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി നല്‍കി. ജില്ലാ പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ പരിസ്ഥിതി ദുര്‍ബലമായ പ്രദേശങ്ങളുണ്ട്. ഇവിടങ്ങളില്‍ വീണ്ടും കെട്ടിടങ്ങള്‍ പുനര്‍നിമിക്കുന്നതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഇത്തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തത്കാലം നല്‍കില്ല എന്ന ഉത്തരവാണ് ചീഫ് സെക്രട്ടറി നല്‍കിയിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ ശാസ്ത്രീയമായ പഠനത്തിലൂടെ കണ്ടെത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ഉരുള്‍പൊട്ടലും മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍ വീണ്ടും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവ അനുവദിക്കരുതെന്നും അത്തരം നിര്‍മ്മാണങ്ങള്‍ തടസപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ കളക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായിച്ച ഉത്തരവിലാണ് പറയുന്നത്.
ഇത്തരം മേഖലകളില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായ ആളുകള്‍ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ മാപ്പിങ്ങ് നടത്തി നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ശാസ്ത്രീയമായ പരീശോധന നടക്കുക. ഇടുക്കി, വയനാട്, കോഴിക്കോട്, എന്നീ ജില്ലകളിലാണ് ഉരുള്‍പൊട്ടലുകള്‍ കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam