നിപ്പ വൈറസ് ബാധമൂലം മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി

By Web DeskFirst Published Jul 17, 2018, 8:57 AM IST
Highlights
  • നിപ്പ വൈറസ് ബാധമൂലം മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി
  • ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുള്ളവരെ ചികില്‍സിക്കുന്നതിനിടയില്‍ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി. നഴ്‌സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി നൽകി. കോഴിക്കോട് ഡി എം ഒ ഓഫീസിൽ എൽ ഡി ക്ലാർക്കായാണ് നിയമനം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

 

നേരത്തെ ലോകാരോഗ്യ സംഘടന ലിനിക്ക് ആദരമര്‍പ്പിച്ചിരുന്നു. നിപ്പ ബാധിച്ച ചികില്‍സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും നിപ്പ സ്ഥിരീകരിച്ചത്. ചികില്‍സയിലായിരുന്ന ലിനി മെയ് 21ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മനാമയില്‍ അക്കൗണ്ടന്‍റായിരുന്ന ലിനിയുടെ ഭര്‍ത്താവ് ലിനിക്ക് നിപ്പ സ്ഥിരീകരിച്ചതോടെ നാട്ടിലെത്തിയിരുന്നു. ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയായിരുന്നു ലിനിയുടെ വേര്‍പാട്.

നിപ്പ ബാധിച്ച് മരിച്ച ലിനിയുടെ വിവരങ്ങള്‍ പുറത്ത് വന്നതോടെ ലിനിയുടെ രണ്ടുകുട്ടികളുടെയും ബിരുദാനന്തര ബിരുദം വരെയുള്ള സമ്പൂർണ പഠന ചെലവ് പ്രവാസി വനിതകളുടെ നേതൃത്വത്തിലുള്ള അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഏറ്റെടുത്തിരുന്നു. ലിനിയുടെ വേര്‍പാടിന് പിന്നാലെ ഈ കുട്ടികള്‍ക്ക് പനി ബാധിച്ചത് ആരോഗ്യ കേരളം ഏറെ ആശങ്കയോടെയായിരുന്നു കണ്ടത്.

click me!