
ബീജിങ്: ഒരു മാസത്തോളം നീണ്ട കാല്‍പന്താരവങ്ങള്‍ക്ക് അന്ത്യം കുറിച്ച് ലോകകപ്പ് ഫുട്ബോള്‍ കിരീടം ഫ്രാന്‍സ് സ്വന്തമാക്കിയപ്പോള്‍ പണികിട്ടിയത് ഫ്രാന്‍സ് ദേശീയ ടീമിന്‍റെ സ്പോണ്‍സര്‍ കൂടിയായ ഒരു കമ്പനിക്കാണ്. ചൈനയിലെ വീട്ടുപകരണ കമ്പനി ഫ്രാന്‍സിന്‍റെ ജയത്തോടെ ഉപഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കിയത് 82 കോടി രൂപയാണ്. വാട്ടി കോര്‍പ്പ് എന്ന ഹൃഹോപകരണ കമ്പനിയാണ് ഇത്രയും തുക ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കിയത്.
'ചാമ്പ്യന്‍സ് പാക്കേജ്' എന്ന പേരില്‍ ഒരു ഓഫര്‍ കമ്പനി നല്‍കിയിരുന്നു. നിശ്ചിത തുകയ്ക്ക് മുകളിലുള്ള കിച്ചന്‍ ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് തങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫ്രാന്‍സ് ടീം ജയിച്ചാല്‍ തുക തിരികെ നല്‍കാമെന്നായിരുന്നു ഓഫര്‍.
ജൂലൈ ഒന്നു മുതല്‍ മൂന്നുവരെയായിരുന്നു ഓഫര്‍ നല്‍കിയത്. മാര്‍ക്കറ്റിങ് കാംപയിന്‍റെ ഭാഗമായി ഗ്യാസ് സ്റ്റൗ, ഡിഷ് വാഷേഴ്സ്, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കാണ് കമ്പനി ഓഫര്‍ നല്‍കിയത്. തുടര്‍ന്ന് നടന്ന വില്‍പനയില്‍ 82 കോടി രൂപയുടെ വിപണനമാണ് നടന്നത്. ഞായറാഴ്ച നടന്ന ഫൈനലില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് രണ്ടാം ലോകകപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കിയത്. 1998ലാണ് ഫ്രാന്‍സ് മുമ്പ് കിരീടം സ്വന്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam