
കൊല്ലം: കുണ്ടറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുത്തച്ഛനാണെന്ന് വ്യക്തമായി. കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഉള്‍പ്പടെ അടുത്ത ബന്ധുക്കള്‍ രണ്ടുദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു. കസ്റ്റഡിയിലുള്ളവര്‍ ആദ്യമൊക്കെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മുത്തശ്ശിയും സഹോദരിയും നല്‍കിയ മൊഴി കേസില്‍ വഴിത്തിരിവാകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയ അറസ്റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ ജനുവരി 15നാണ് കുണ്ടറയില്‍ പത്തുവയസുകാരിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതാണ് സംഭവത്തില്‍ വഴിത്തിരിവായത്. മരിക്കുന്നതിന് മുമ്പ് കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായുള്ള വിവരം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. കുട്ടിയുടേതെന്ന് കരുതിയിരുന്ന ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടിയുടെ മുത്തച്ഛന്‍ ഉള്‍പ്പടെ അഞ്ചിലേറെ അടുത്ത ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. കുണ്ടറ അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ വരുത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam