
പ്രായം മനുഷ്യനെ ഒരിക്കലും തളർത്തില്ലെന്ന് തെളിയിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ. തന്റെ വാർധക്യ അവശതകളൊന്നും വക വയ്ക്കാതെ കാലിൽ താളം പിടിച്ച് വളരെ ആസ്വദിച്ച് പാട്ട് പാടുകയാണ് ഒരമ്മൂമ്മ. പാലിയേറ്റീവ് കെയറിലെ ഡോക്ടര്‍മാർ അമ്മൂമ്മയോട് ഒരു പാട്ട് പാടാൻ ആവശ്യപ്പെടുകയായിരുന്നു. പാട്ട് എന്ന് കേട്ടപ്പോഴേക്കും ഒരു എവർഗ്രീൻ ഗാനം തന്നെ അമ്മൂമ്മ ഡോക്ടർമാർക്കും അന്തേവാസികൾക്കും വേണ്ടി സ്പോൺസർ ചെയ്ത് പാടി.
നീലക്കടമ്പ് എന്ന ചിത്രത്തില്‍ കെ ജയകുമാര്‍ എഴുതി രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം നല്‍കി ചിത്രം ആലപിച്ച കുടജാദ്രിയിൽ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനമാണ് അമ്മൂമ്മ പാടി തകർത്തത്. ഒരു വരിപോലും തെറ്റാതെ വിടാതെ മുഴുവനായും പാടിയാണ് അമ്മൂമ്മ പാട്ട് അവസാനിപ്പിച്ചത്. പാട്ട് പാടിയതിനുശേഷം അമ്മൂമ്മ ചിരിച്ച് കണ്ണുകൾ പൊതി നാണം മറക്കുകയായിരുന്നു. തങ്ങൾക്കുവേണ്ടി ഒരു പാട്ട് തകർത്ത് പാടിയ അമ്മൂമ്മയെ ഡോക്ടർമാർ ഷേക്ക് ഹാന്റ് നൽകി അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam