പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം കൊണ്ടുവരരുത്; സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് വിലക്ക്

By Web DeskFirst Published Apr 21, 2018, 12:44 PM IST
Highlights
  • സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ചട്ടം വരുന്നു
  • ജൂണ്‍ അഞ്ച് മുതല്‍ നിര്‍ദ്ദേശം നടപ്പാക്കും
     

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ചട്ടം നടപ്പാക്കാനുള്ള  തീരുമാനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒഫീസില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശുചിത്വമിഷന്‍റെ യോഗത്തിലാണ് തീരുമാനം. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ ഇത് നടപ്പാക്കാനാണ് തീരുമാനം.

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മുതല്‍ എല്ലാതലത്തിലുമുള്ള സര്‍ക്കാര്‍ ഓഫീസുകളിലും പദ്ധതി നടപ്പിലാക്കും. ഇത് ഉറപ്പാക്കാന്‍ വകുപ്പ് മേധാവികളോട് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി ഹരിത ചട്ടം കമ്മറ്റികള്‍ രൂപീകരിച്ച് നോഡല്‍ ഒപീസര്‍മാരെയും നിയമിക്കും. മേയ് പതിനഞ്ചിനുള്ളില്‍ എല്ലാ സര്‍ക്കാര്‍ ഒഫീസുകളിലും ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കംപോസ്റ്റ് ഒരുക്കും. പ്ലാസ്റ്റിത് കാരിബാഗുകള്‍ നിരോധിക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

click me!