ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന് തുടക്കമായി

Published : Dec 26, 2017, 11:15 PM ISTUpdated : Oct 05, 2018, 03:15 AM IST
ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന് തുടക്കമായി

Synopsis

ദുബായ്: ലോക സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കി ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന് തുടക്കമായി. വന്‍ തുകയുടെ സമ്മാനങ്ങളും സ്വര്‍ണ്ണ സമ്മാനങ്ങളും വിലക്കിഴിവുകളുമെല്ലാം ഒരുമാസം നീണ്ടു നില്‍ക്കുന്ന ഷോപ്പിംഗ്‌ മേളയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 27വരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ ലോകത്തിലെ ഏത് ഉല്‍പ്പന്നം വാങ്ങാനും രുചിവൈവിധ്യങ്ങൾ നുകരാനും കലാസൗന്ദര്യം ആസ്വദിക്കാനും ദുബായി ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവസരമൊരുക്കും. വന്‍ തുകയുടെ കാഷ്പ്രൈസുകളും സ്വര്‍ണ്ണ സമ്മാനങ്ങളും വിലക്കിഴിവുകളുമെല്ലാം ഷോപ്പിംഗ്‌ മേളയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

മൊത്തം 7.2 ലക്ഷം ദിർഹത്തിന്‍റെ കാഷ് പ്രൈസുകളുമുണ്ട്. അടുത്തമാസം ഒന്നു മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് 5ശതമാനം മൂല്യവര്‍ധിത നികുതി നല്‍കേണ്ടിവരുമെങ്കിലും നിക്ഷേപാടിസ്ഥാനത്തില്‍ വാങ്ങുന്ന 24കാരറ്റ് സ്വര്‍ണകട്ടികള്‍ക്ക് വാറ്റ് ബാധകമാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.  

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഏറ്റവും ആകർഷണമായ ഗ്ലോബൽ വില്ലേജ് കഴിഞ്ഞമാസം പ്രവർത്തനം തുടങ്ങിയിരുന്നു. വിവിധ രാജ്യങ്ങളുടെ തനത് സാംസ്‌കാരിക പരിപാടികളും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വൈവിധ്യമാർന്ന വസ്തുക്കളുടെ വിശാലമായ വിപണിയും ഈ ആഗോള ഗ്രാമത്തില്‍ ഒരുങ്ങിക്കഴിഞ്ഞു. 

ഇന്ത്യയുൾപ്പെടെ എഴുപത്തഞ്ചിലേറെ രാജ്യങ്ങൾ കാഴ്ചകളും കൗതുകങ്ങളും രുചിവൈവിധ്യങ്ങളുമായി ഇവിടെയുണ്ട്. ഇന്ത്യൻ പവിലിയനിൽ കേരളം മുതൽ കശ്മീർവരെയുള്ള കാഴ്ചകൾ സംഗമിക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു
ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക ഉടൻ; ഇനി പ്രഖ്യാപിക്കാനുള്ളത് പത്തോളം മണ്ഡലങ്ങളിൽ