
തിരുവനന്തപുരം: സംസ്ഥാനത്തെ തീവണ്ടികളില്‍ ഭിന്നലിംഗക്കാര്‍ സംഘം ചേര്‍ന്ന് യാത്രക്കാരില്‍ നിന്നും അന്യായ പണപിരിവ് നടത്തുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ യാത്രക്കാരുടെ കരണത്തടിക്കുകയും കൂര്‍പ്പിച്ച നഖം കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും യാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നാണ് പരാതി. വിദ്യാര്‍ത്ഥികളും മുതിര്‍ന്നപൗരന്‍മാരും ഇവരുടെ പീഡനങ്ങള്‍ക്ക് ഇരയാകാറുണ്ട്.
പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുമെന്നും പരാതിയില്‍ പറയുന്നു. മിനിമം പത്തുരൂപയെങ്കിലും നല്‍കാതിരുന്നാല്‍ അസഭ്യം പറയുമെന്നും പരാതിയുണ്ട്. മുമ്പ് സംസ്ഥാനത്തിന് പുറത്ത് മാത്രം പിരിവ് നടത്തിയിരുന്ന ഭിന്നലിംഗക്കാര്‍ സംസ്ഥാനത്തിനകത്തും പിരിവ് ആരംഭിച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. സംസ്ഥാന പോലീസ് മേധാവിയും റയില്‍വേ ഡിവിഷണല്‍ മാനേജരും ദക്ഷിണ റയില്‍വേ പോലീസ് എസ്.പി. യും മൂന്നാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam