മുന്‍സിപിഎം മുഖ്യമന്ത്രിയ്ക്കായി ബിജെപിയുടെ അനുസ്മരണചടങ്ങ്

Published : Dec 26, 2017, 10:28 PM ISTUpdated : Oct 04, 2018, 11:39 PM IST
മുന്‍സിപിഎം മുഖ്യമന്ത്രിയ്ക്കായി ബിജെപിയുടെ അനുസ്മരണചടങ്ങ്

Synopsis

അഗര്‍ത്തല: ത്രിപുര മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ നൃപണ്‍ ചക്രവര്‍ത്തിയുടെ ചരമവാര്‍ഷികം ആചരിച്ച് ബിജെപി. നൃപണ്‍ ചക്രവര്‍ത്തിയുടെ 13-ാം ചരമവാര്‍ഷികത്തിലാണ്  ത്രിപുരയിലെ ബിജെപി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപലബ് കുമാറടക്കമുള്ള ഉന്നതനേതാക്കള്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. പത്ത് വര്‍ഷം ത്രിപുര ഭരിച്ച നൃപണ്‍ ചക്രവര്‍ത്തി സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചെന്ന് ബിജെപി നേതാക്കള്‍ ചടങ്ങില്‍ അനുസ്മരിച്ചു. 

ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എന്നതിനപ്പുറം രാജ്യത്തെ മുഴുവന്‍ ഇടതുപക്ഷത്തിന് തന്നെ ഒരു നാഴികക്കല്ലായിരുന്നു. ഒരു വിഭാഗത്തോടും രാഷ്ട്രീയവൈര്യം കാത്തുസൂക്ഷിച്ച ആളല്ലായിരുന്നു അദ്ദേഹം, രാഷ്ട്രീയനേട്ടത്തിനായി വികസനത്തിന് തുരങ്കംവയ്ക്കുന്ന വ്യക്തിയല്ലായിരുന്നു അദ്ദേഹം. എന്നാലിപ്പോള്‍ സ്വന്തം പാര്‍ട്ടിയായ സിപിഎം പോലും അദ്ദേഹത്തെ മറന്നിരിക്കുന്നു- ചടങ്ങില്‍ സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപലബ് കുമാര്‍ ചൂണ്ടിക്കാട്ടി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക ഉടൻ; ഇനി പ്രഖ്യാപിക്കാനുള്ളത് പത്തോളം മണ്ഡലങ്ങളിൽ
ജി സുധാകരന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്; വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ലാ നേതാക്കള്‍, പ്രചാരണത്തിനിറങ്ങും