ഒമാനിലെ വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി പുതിയ മാര്‍ഗരേഖ

By Web DeskFirst Published Jan 10, 2018, 12:58 AM IST
Highlights

വിദേശ  തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഒമാൻ മനുഷ്യാവകാശ കമ്മീഷൻ പുതിയ മാർഗ രേഖ പുറത്തിറക്കി. വിദേശ  തൊഴിലാളികൾ നേരിടുന്ന  പ്രശനങ്ങൾക്കുള്ള പരിഹാരങ്ങളും ഉത്തരങ്ങളും അടങ്ങിയ മാർഗ രേഖ ഇംഗ്ലീഷ് അറബിക് ഭാഷയിൽ ആണ് പുറത്തിറക്കിയിരിക്കുന്നത്.

തൊഴിൽ നിയമം, കരാർ  വ്യവസ്ഥകൾ , നടപടിക്രമങ്ങൾ തുടങ്ങി സ്വകാര്യ മേഖലയിലെ വിദേശ തൊഴിൽ ശക്തി നേരിടുന്ന മുഴുവൻ വിഷയങ്ങളും മാർഗരേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒമാനിൽ സ്ഥിര താമസക്കാരായ  വിദേശികൾ പുലർത്തേണ്ട ധാർമ്മിക മൂല്യങ്ങൾ  ഉൾപ്പടെ, രാജ്യത്തു നിലനിൽക്കുന്ന സംസ്കാരങ്ങളെയും  മാർഗ്ഗരേഖയിൽ  പ്രതിപാദിക്കുന്നു .

വിശ്വാസം, സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ചു മാർഗരേഖ പൂർണമായും പ്രതിപാദിക്കുന്നുണ്ട്. കൂടാതെ വിവിധ  മതങ്ങളുടെ  ആചാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശങ്ങളും , രാജ്യത്തെ  മതപരമായ സഹിഷ്ണതയെ  കുറിച്ചും മാർഗ്ഗരേഖയിൽ  ഉള്പെടുത്തിയിട്ടുണ്ട്.

വിദേശ തൊഴിലാളികൾക്ക് രാജ്യത്തു സ്ഥിരമായി താമസിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, തൊഴിലാളി സംഘടനയിലുള്ള  അംഗ്വത്വമെടുക്കൽ, രാജ്യത്തു നിൽവിലുള്ള തൊഴിലാളി യൂണിയനുകളെയും  കുറിച്ച് മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് അറബിക് ഭാഷയിലാണ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. 2008ൽ ആണ് ഒമാനിൽ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്.

click me!