ഗുജറാത്തില്‍ വിജയത്തിന്‍റെ നിറം മങ്ങിയിട്ടും ഉത്സവാന്തരീക്ഷത്തില്‍ സത്യപ്രതിജ്ഞ

Published : Dec 26, 2017, 03:27 PM ISTUpdated : Oct 04, 2018, 10:27 PM IST
ഗുജറാത്തില്‍ വിജയത്തിന്‍റെ നിറം മങ്ങിയിട്ടും  ഉത്സവാന്തരീക്ഷത്തില്‍ സത്യപ്രതിജ്ഞ

Synopsis

അഹമ്മദാബാദ്: ഗുജറാത്തിൽ വിജയ് രൂപാണിയുടെ നേതൃത്വത്തിൽ 20 അംഗ ബിജെപി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങില്‍ ബീഹാർമുഖ്യമന്ത്രി നിതീഷ്കുമാറിനൊപ്പം കേശുഭായി പട്ടേൽ, ശങ്കർ സിംഗ് വഗേല തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി.

115-ൽ നിന്ന് 99 ലേക്ക് എംഎൽഎമാരുടെ എണ്ണം കുറഞ്ഞെങ്കിലും ഗുജറാത്തിലെ പുതിയ ബിജെപി മന്ത്രിസഭ ചുമതലയേറ്റത് ഉത്സവാന്തരീക്ഷത്തിൽ. നിതിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രി ഉൾപ്പടെ പത്തു കാബിനറ്റ് മന്ത്രിമാരും പത്ത് സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. 

കാബിനറ്റ് മന്ത്രിമാരിൽ പകുതിയും പട്ടേൽവിഭാഗത്തിൽ നിന്നാണ്. പട്ടേൽവിഭാഗത്തിൻറെ കനത്ത എതിർപ്പ് തുടക്കത്തിലേ പരിഹരിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന സൂചനയാണിത്. സത്യപ്രതിജ്ഞയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടകിലോമീറ്റർ റോഡ് ഷോ നടത്തി. 

എൻഡിഎ ഭരിക്കുന്ന പതിനെട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചടങ്ങിനെത്തിയിരുന്നു. നരേന്ദ്രമോദിയേയും ഗുജറാത്ത് മാതൃകാ വികസനത്തെയും എതിർത്ത് ഒരിക്കൽ ബിജെപി ബന്ധം ഉപേക്ഷിച്ച നിതീഷ് ഒരു ബിജെപി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വീക്ഷിക്കാനാണ് ഗുജറാത്തിലേക്ക് മടങ്ങിയത്. 

ശിവസേനയും അസാന്നിധ്യം പ്രകടമായി. ബിജെപിയുമായി അകന്നുനില്ക്കുന്ന മുതിർന്ന നേതാവ് കേശുഭായി പട്ടേലിനും പ്രധാനവേദിയിൽ സ്ഥാനം നല്‍കി. കോൺഗ്രസ് വിട്ട് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിച്ച ശങ്കർസിംഗ് വഗേലയുടെ സാന്നിധ്യവും ബിജെപിക്ക് നേട്ടമായി. അൽപേഷ് താക്കൂർ, ജിഗ്നേഷ് മെവാനി തുടങ്ങിയ യുവനേതാക്കളോ കോൺഗ്രസിൻറെ പ്രമുഖ സംസ്ഥാന നേതാക്കളോ 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ, മനപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി
'നേമത്ത് വലിയ പ്രതീക്ഷ, വി ശിവന്‍കുട്ടി പരാജയപ്പെട്ട എംഎല്‍എയും മന്ത്രിയും'; രാജീവ് ചന്ദ്രശേഖര്‍