'ഛോട്ടനൂര്‍' സൈന്യത്തിന്‍റെ ഉറക്കംകെടുത്തിയ ഭീകരന്‍ കൊല്ലപ്പെട്ടു

By Web DeskFirst Published Dec 26, 2017, 3:26 PM IST
Highlights

പുല്‍വാമ:  ഇന്ത്യന്‍ സൈന്യത്തിന്‍റെ ഉറക്കം കെടുത്തിയ ഭീകരന്‍ ഛോട്ടനൂര്‍ ഒടുവില്‍ സൈന്യത്തിന്‍റെ തോക്കിന്‍ കുഴലില്‍ അവസാനിച്ചു. വെറും മൂന്നടി മാത്രം ഉയരമുള്ള ഈ കുള്ളന്‍ ഭീകരന്‍ ഇന്ന് രാവിലെയാണ് സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ ആറു മാസമായി ഇയാള്‍ക്കായി സൈന്യം തെരച്ചിലിലായിരുന്നു. പുല്‍വാമയില്‍വെച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്.

ഉയരം തീരെ കുറവാണെങ്കിലും കാശ്മീര്‍ ഭീകരിലെ ഏറ്റവും അപകടകാരിയായണ് ഇയാളെ ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ കണ്ടത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നടന്ന ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്എഫ് ക്യാമ്പായ ഉറി തീവ്രവാദി ആക്രമത്തിന്‍റെ സൂത്രധാരന്‍ 47 കാരനായിരുന്നു. രണ്ടുദശകങ്ങള്‍ക്ക് ഇടയില്‍ കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരിടേണ്ടി വന്ന കനത്ത ആഘാതമായിരുന്നു ഇത്. സെപ്തംബറില്‍ കാശ്മീര്‍ മന്ത്രിമാരുടെ കാവല്‍ സേനയ്ക്ക് എതിരേ നടന്ന ഗ്രനേഡ് ആക്രമണത്തിന്‍റെയും സൂത്രധാരന്‍ ഇയാളായിരുന്നു.

വളരെ അപകടകാരിയായ ഇയാള്‍ 'ഛോട്ടാനൂര്‍' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 2015 മുതല്‍ ദക്ഷിണ മദ്ധ്യ കശ്മീരില്‍ ജെയ്ഷ് ഇ മൊഹമ്മദിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇയാളെ കൊലപ്പെടുത്തിയത് സൈന്യത്തിന്‍റെ വലിയ നേട്ടമാണ്.  ശ്രീനഗര്‍ ജമ്മു ഹൈവേയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു നില്‍ക്കുകയായിരുന്നു നൂറയും സഹായികളും. 

എന്നാല്‍ സമയത്ത് തന്നെ പോലീസിന് ഇത് പൊളിക്കാന്‍ കഴിഞ്ഞു. പോട്ടാ നിയമപ്രകാരം 2001 ല്‍ ദില്ലിയില്‍ വെച്ച് ആദ്യം അറസ്റ്റിലായ നൂറയെ 2003 ല്‍ ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് പരോളില്‍ ഇറങ്ങുകയും ജെയ്ഷ ഇ മൊഹമ്മദില്‍ ചേരുകയുമായിരുന്നു.  ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ജീവപര്യന്തമാക്കുകയായിരുന്നു. 

2015 ല്‍ 15 ദിവസത്തെ പരോളിനാണ് പുറത്തുവിട്ടത്. ശാരീരിക സവിശേഷതകള്‍ കൊണ്ടു തന്നെ എളുപ്പം തിരിച്ചറിയപ്പെടുന്നതിനാല്‍ താഴ്‌വരയില്‍ കരുതലോടെയായിരുന്നു ഇയാള്‍ നീങ്ങിയിരുന്നത്. ഭീകരനാണെന്ന് ആരാലും സംശയിക്കപ്പെടാന്‍ സാഹചര്യമില്ലാത്ത ഇയാളെ തീവ്രവാദി സംഘടന പല വിധത്തിലുമായി പ്രയോജനപ്പെടുത്തിയിരുന്നു.

ദില്ലിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇയാള്‍ അറസ്റ്റിലാകുമ്പോള്‍ ഒരു ചാക്കുനിറയെ പണവും ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നു. തീവ്രവാദി സംഘടനയുടെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്തിരുന്നു ഇയാളായിരുന്നു ലോകത്തുടനീളം വരുന്ന സ്ഥലങ്ങളില്‍ നിന്നും ഫണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതും ഇയാളായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഇയാള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 

click me!