ഗുജറാത്തിൽ ബി.ജെ.പി തന്നെ; വോട്ടുശതമാനം കുറയുമെന്ന് എക്സിറ്റ്പോൾ സര്‍വ്വേകൾ

By Web DeskFirst Published Dec 14, 2017, 9:11 PM IST
Highlights

ദില്ലി: ഗുജറാത്തിൽ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന് എക്സിറ്റ്പോൾ സര്‍വ്വേകൾ പ്രവചിക്കുന്നു. അതേസമയം ഗുജറാത്തിൽ ബി.ജെ.പിയുടെ വോട്ടുശതമാനം കുറയും. ഹിമാചൽ പ്രദേശിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ബി.ജെ.പി സര്‍വ്വേകൾ പ്രവചിക്കുന്നു. ഗുജറാത്തിൽ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും. നരേന്ദ്ര മോദി-രാഹുൽ ഗാന്ധി പോരാട്ടത്തിന് വേദിയായ ഗുജറാത്തിൽ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കില്ല എന്നാണ്  ഇതുവരെ പുറത്തുവന്ന സര്‍വ്വേകളെല്ലാം പ്രവചിക്കുന്നത്. 

നരേന്ദ്ര മോദി മത്സരിച്ച 2012ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ ബി.ജെ.പിക്ക് 112 സീറ്റും കോണ്‍ഗ്രസിന് 61 സീറ്റുമാണ് കിട്ടിയത്. അത് ഇത്തവണ 113 സാറ്റായി ഉയരുമെന്ന് ഇന്ത്യാടുഡേ ആക്സിസ് സര്‍വ്വെയും 110മുതൽ 120 വരെ സീറ്റ് കിട്ടുമെന്ന് സഹാറ സമയ് സര്‍വ്വെയും 117 വരെ സീറ്റ് കിട്ടുമെന്ന് എ.ബി.പി-സി.എസ്.ഡി.എസ് സര്‍വ്വേയും പ്രവചിക്കുന്നു. അതേസമയം ടൈംസ് നൗ 109 സീറ്റും സി വോട്ടര്‍ 108 സീറ്റുമാണ് ബി.ജെ.പിക്ക് നൽകുന്നത്. കോണ്‍ഗ്രസിന് സി വോട്ടര്‍ 74 സീറ്റും സഹാറ സമയ് 64 മുതൽ 75 വരെ സീറ്റും ടൈംസ് നൗ 70 സീറ്റും ഇന്ത്യടുഡൈ ആക്സിസ് 68 മുതൽ 82 വരെ സീറ്റും എ.ബി.പി-സി.എസ്.ഡി.എസ് 64 സീറ്റും നൽകുന്നു. 

ബി.ജെ.പിയുടെ വോട്ട് ശതമാനത്തിൽ ഒന്നുമുതൽ രണ്ട് ശതമാനത്തിന്‍റെ വരെ കുറവുവരുമ്പോൾ കോണ്‍ഗ്രസിന്‍റെ വോട്ടുവിഹിത്തിന്‍റെ അതിന്‍റെ ഗുണമുണ്ടാകും. കോണ്‍ഗ്രസിന് 2012നെ അപേക്ഷിച്ച് സീറ്റ് കൂടും. എന്നാൽ സര്‍വ്വേകളിൽ ബി.ജെ.പിക്ക് വോട്ടുകൂടുമെന്ന് എ.ബി.പി സര്‍വ്വേ പ്രവചിക്കുന്നുമുണ്ട്. ഹാര്‍ദിക് പട്ടേൽ, ജിഗ്നേഷ് മെവാനി, അൽപേഷ് താക്കൂര്‍ എന്നീ സമുദായ നേതാക്കളെ കൂട്ടുപിടിച്ച് പ്രചരണം ഇളക്കി മറിച്ച രാഹുൽ ഗാന്ധിക്ക് പ്രതീക്ഷ നേട്ടം ഗുജറാത്തിൽ കിട്ടില്ലെന്നും സര്‍വ്വേകൾ പറയുന്നു. ദക്ഷിണ ഗുജറാത്തിൽ ആകെയുള്ള 28 സീറ്റിൽ 27 ഇടത്തും ബി.ജെ.പി വിജയിക്കുമെന്നാണ് എ.ബി.പി സര്‍വ്വേ പറയുന്നത്. 

സൗരാഷ്ട്ര കച്ച് മേഖലയിലും ബി.ജെ.പി നേട്ടമുണ്ടാക്കും. ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസിൽ നിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ബി.ജെ.പി അധികാരം പിടിക്കുമെന്ന് എല്ലാ സര്‍വ്വേകളും ഒരുപോലെ പറയുന്നു. ആകെയുള്ള 62 സീറ്റിൽ 50 ശതമാനം വോട്ടുമായി 55 സീറ്റിൽ ബി.ജെ.പി വിജയിക്കുമെന്ന് ഇന്ത്യ ടുഡേ ആക്സിക്സ് സര്‍വ്വെ വചിക്കുന്നു. 26 സീറ്റിൽ നിന്ന് ബി.ജെ.പി സീറ്റ് നില 55 ആക്കി ഉയര്‍ത്തുമ്പോൾ കോണ്‍ഗ്രസ് 36ൽ നിന്ന് 20 സീറ്റിലേക്ക് ചുരുങ്ങും. ടൈംസ് നൗ സര്‍വ്വേ 45 സീറ്റ് വരെ ബി.ജെ.പിക്കും 20വരെ വരെ കോണ്‍ഗ്രസിനും നൽകുന്നു.

 

click me!