ഗോധ്ര ട്രെയിൻ കത്തിക്കൽ: 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി

By Web DeskFirst Published Oct 9, 2017, 11:26 AM IST
Highlights

ദില്ലി : ഗോധ്ര ട്രെയിൻ കത്തിക്കൽ കേസുമായി ബന്ധപ്പെട്ട് 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. അഹമ്മദാബാദ് ഹൈക്കോടതിയുടേതാണ് വിധി. വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 31 പേരുടെയും ശിക്ഷ ശരിവയ്ക്കുകയായിരുന്നു.

2002 ഫെബ്രുവരി 27ന് ആണ് സബര്‍മതി എക്‌സപ്രസിന്‍റെ എസ്- സിക്‌സ് കോച്ചിന് തീ പിടിക്കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 944 പേര്‍ കൊല്ലപ്പെട്ടു. 1,40,000 പേര്‍ വീടില്ലാത്തവരായി പെരുവഴിയിലേക്കിറക്കപ്പെട്ടു. 130 പേര്‍ ഇന്നും കാണാനില്ലാത്തവരുടെ പട്ടികയിലുണ്ട്.

ഗോധ്ര ട്രെയിന്‍ ദുരന്തത്തിന് ശേഷമുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. കലാപങ്ങളെ നേരിട്ട പോലീസിന്‍റെ വെടിവെപ്പില്‍ മാത്രം 37 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇവയെല്ലാം ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണ്.

click me!